മനാമ: ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ യുഎഇ സായുധ സേനയിലെ സിവിലിയൻ കരാറുകാരനായ മൊറോക്കൻ പൗരൻ കൊല്ലപ്പെട്ടു. ബഹ്‌റൈൻ പ്രതിരോധ സേനയുടെ ഉദ്യോഗസ്ഥരോടൊപ്പം ഡ്യൂട്ടിയിലിരിക്കെയായിരുന്നു ആക്രമണം. To advertise here, സംഭവത്തിൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡർ യുഎഇ സായുധ സേനയ്ക്കും മരിച്ചയാളുടെ കുടുംബത്തിനും അനുശോചനം അറിയിച്ചു. ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ യുഎഇ സായുധ സേനയിലെ അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർക്കെല്ലാം ഉടൻ ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ ആരോഗ്യനില സൈനിക നേതൃത്വം നിരീക്ഷിച്ചു വരികയാണ്. 2026 ഫെബ്രുവരി 28-മുതൽ ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന ഏത് സാഹചര്യത്തെയും നേരിടാൻ ബഹ്‌റൈൻ പ്രതിരോധ സേന അതീവ ജാഗ്രതയോടെയും ദൃഢനിശ്ചയത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് ജനറൽ കമാൻഡ് അറിയിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സൈന്യം നിരീക്ഷിക്കുന്നുണ്ട്. അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുത്എന്നും ജനറൽ കമാൻഡ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. Content Highlights: Moroccan civilian contractor serving with UAE forces killed in Bahrain., Multiple personnel injured during defensive operations against attacks., Bahrain Defense Force confirms heightened state of alert to protect borders., Authorities urge public to rely on official channels for verified information. Published: 25 Mar 2026, 01:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈനിൽ ഇറാൻ്റെ മിസൈൽ ആക്രമണം; യുഎഇ സേനയിലെ കരാർ ജീവനക്കാരൻ കൊല്ലപ്പെട്ടു
M
MathrubhumiSource Link
about 2 months ago