മനാമ: പാറക്കൽ അബ്ദുള്ളയുടെ വിജയത്തിനായി കുറ്റ്യാടി മണ്ഡലം യുഡിഎഫ് യോഗം കെ.പി. മുസ്തഫ തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഗൗരവം മനസ്സിലാക്കി യുദ്ധത്തിന്റെ പ്രതിസന്ധിക്കിടയിലും നാട്ടിൽ പോകുന്നവരെ നാട്ടിലയക്കാനും കുടുംബ സന്ദർശനം നടത്തി വോട്ടുകൾ ഉറപ്പിക്കാനുമുള്ള പദ്ധതികൾ ചർച്ച ചെയ്തു. പി കെ ഇസ്ഹാഖ് വില്ല്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എ പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് തോടന്നൂർ, ഉസ്മാൻ ടിപ്പ് ടോപ്പ്, ഷാഫി വേളം സംസാരിച്ചു. ഖാസിം കോട്ടപ്പള്ളി സ്വാഗതവും പി എം എ ഹമീദ് അരൂർ നന്ദിയും പറഞ്ഞു. യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. To advertise here, വാജിദ് മടവത്ത് ചെയർമാൻ ആയും. ഖാസിം കോട്ടപ്പള്ളി കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി പ്രമോദ് കോട്ടപ്പള്ളിയെയും കോഡിനേറ്ററായി പിഎംഎ ഹമീദ് അരൂരിനെയും തിരഞ്ഞെടുത്തു. Content Highlights: Inauguration of UDF election campaign for Parakkal Abdulla in Kuttiady., Strategic planning to ensure voter turnout despite current challenges., Formation of a new constituency committee with key leadership appointments., Emphasis on door-to-door campaigning and family visits. Published: 31 Mar 2026, 02:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
