ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാനായി നബീൽ കാനൂവിനെ തിരഞ്ഞെടുത്തു

ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാനായി നബീൽ കാനൂവിനെ തിരഞ്ഞെടുത്തു

M
MathrubhumiSource Link
മനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി 31-ാം ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ചേംബർ ആസ്ഥാനത്തു നടന്നു. നബീൽ ഖാലിദ് കാനൂവിനെ ചെയർമാനായി അംഗീകരിച്ചു. ബോബ് താക്കറിനെയും ഹസൻ കൈക്സോയെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നിയമിച്ചതിനൊപ്പം യൂസഫ് സലാഹുദ്ദീനെ ഫസ്റ്റ് വൈസ് ചെയർമാനായും നവാഫ് അൽസയാനിയെ സെക്കൻഡ് വൈസ് ചെയർമാനായും സെഷനിൽ തിരഞ്ഞെടുത്തു. അഹമ്മദ് അൽസലോമിനെ ട്രഷററായും ഖാലിദ് ജുമയെ വൈസ് ട്രഷററായും തിരഞ്ഞെടുത്തു. To advertise here, മുതിർന്ന അംഗമായ യൂസഫ് സലാഹുദ്ദീൻ സെഷന്റെ അധ്യക്ഷനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, നബീൽ കാനൂ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ബോർഡും ബിസിനസ് മേഖലയും തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ചെയർമാൻ നബീൽ കാനൂ അഭിമാനം പ്രകടിപ്പിച്ചു. സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികളെ പൂർണ്ണമായി അംഗീകരിക്കുന്നതിനൊപ്പം തന്നെ കഠിനാധ്വാനം ആവശ്യമുള്ള വലിയ ഉത്തരവാദിത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. Published: 07 Apr 2026, 01:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാനായി നബീൽ കാനൂവിനെ തിരഞ്ഞെ… | Boolokam