മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (BCCI) 31-ാമത് ടേം ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിനായി സുതാര്യതയും വേഗതയും ഉറപ്പാക്കുന്ന പുതിയ ഹൈടെക് വോട്ടിങ് സംവിധാനം പ്രഖ്യാപിച്ചു. To advertise here, 2026 മാർച്ച്- 28 ശനിയാഴ്ച സഖിറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ദുൽമൊഹ്സെൻ റാധി ചേംബർ ആസ്ഥാനത്ത് നടന്ന ബ്രീഫിങ്ങിൽ വോട്ടർമാരുടെ സൗകര്യാർഥം രൂപകൽപ്പന ചെയ്ത 'വോട്ടർ യാത്ര'യെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിനായി വോട്ടർമാരുടെ നീക്കങ്ങൾ സൂക്ഷ്മമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ 8 മുതൽ രാത്രി 10 വരെയാണ് വോട്ടെടുപ്പ് സമയം നിശ്ചയിച്ചിരിക്കുന്നത്. ആകെ 37,975 യോഗ്യരായ വോട്ടർമാർക്കായി വൺ-വേ ചലനം ഉറപ്പാക്കുന്ന പ്രത്യേക മേഖലകൾ കമ്മിറ്റി സജ്ജീകരിച്ചിട്ടുണ്ട്. വോട്ടർമാർ രജിസ്‌ട്രേഷനായി ഗേറ്റ്- 2 വഴി ഹാൾ 1-ലേക്ക് പ്രവേശിക്കുകയും, തുടർന്ന് പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിലൂടെ ഗേറ്റ്- 1 വഴി പോളിങ് ഹാളിൽ പ്രവേശിക്കുകയും വേണം. 18 ബോർഡ് സീറ്റുകളിലേക്ക് മത്സരിക്കുന്ന 27 സ്ഥാനാർഥികൾക്കായി ഗേറ്റ്- 3 പ്രത്യേകം മാറ്റിവെച്ചിരിക്കുന്നു. ഇലക്ട്രോണിക് വോട്ടെണ്ണൽ പ്രക്രിയയാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന സവിശേഷത. സാധാരണ മാനുവൽ രീതികളേക്കാൾ വേഗത്തിൽ, 70 സെക്കൻഡിനുള്ളിൽ ഓരോ ബാലറ്റും പ്രോസസ്സ് ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി 35 രജിസ്‌ട്രേഷൻ ബൂത്തുകളിൽ മുഴുവൻ സമയ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. ബാലറ്റ് സുതാര്യത ഉറപ്പാക്കാൻ കമ്മിറ്റി 'സീറോ-ടോളറൻസ്' നയമാണ് സ്വീകരിച്ചിരിക്കുന്നത്. വോട്ടർമാർ തിരിച്ചറിയൽ രേഖയായി യഥാർഥ സി.പി.ആർ അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമായും ഹാജരാക്കണം. വോട്ട് രേഖപ്പെടുത്തുന്നതിന് ബൂത്തുകളിൽ നൽകുന്ന പ്രത്യേക നീല ഫെൽറ്റ്-ടിപ്പ് പേനകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വോട്ടർമാരുടെ കൈവശമുള്ള പേനകൾ ഉപയോഗിച്ചാൽ സ്‌കാനറുകൾ ബാലറ്റ് നിരസിക്കാൻ സാധ്യതയുണ്ട്. ഓരോ വോട്ടർക്കും പരമാവധി 18 സ്ഥാനാർത്ഥികളെ വരെ തിരഞ്ഞെടുക്കാം. 18-ൽ കൂടുതൽ സെലക്ഷനുകൾ നൽകുന്നതോ ബാലറ്റിൽ ഒപ്പുകളോ മറ്റ്അടയാളങ്ങളോ രേഖപ്പെടുത്തുന്നതോ ആയ വോട്ടുകൾ സ്വയമേവ അസാധുവാകും. കൂടാതെ, മഷി ഉണങ്ങുന്നതിന് മുമ്പ് ബാലറ്റ് പേപ്പറുകൾ മടക്കരുതെന്നും നിർദേശമുണ്ട്. വോട്ടെണ്ണൽ ഉൾപ്പെടെയുള്ള മുഴുവൻ നടപടികളും തത്സമയ സ്ട്രീമിങ് വഴി ഓൺ-സൈറ്റ് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് സുതാര്യത വർധിപ്പിക്കും. മത്സരരംഗത്തുള്ള 27 സ്ഥാനാർഥികളിൽ ഇബ്രാഹിം അൽദായ്സി, അഹമ്മദ് അൽസലൂം, സയ്യിദ് അലലാവി, ഭഗവാദാസ് താക്കർ, ജമീൽ അൽഗാന, ഹസൻ കൈക്സോ, ഹമദ് ഹർബി, ഖാലിദ് ജുമാ, ഖാലിദ് അബ്ദുൾറഹ്‌മാൻ, ഡോണിയ ഫഖ്റാവി, റഷാദ് അൽവ സൈനൽ, സോക്കർ ഇബ്രാഹിം, സോന്യാബ് ഇബ്രാഹിം, അബ്ദുൽ വഹാബ് അൽഹവാജ്, അബീർ അൽമോയിദ്, അലി അലസ്ഫൂർ, മുഹമ്മദ് ഫഖ്രോ, മുഹമ്മദ് അൽകോഹെജി, മുഹമ്മദ് ദവാനി, നാദിയ അലോമർ, നായിഫ് അലലാവി, നബീൽ കാനൂ, നവാഫ് അൽസയാനി, വഹീബ് അൽഖാജ, യാസർ അൽറഹ്മ, യൂസഫ് സലാഹുദ്ദീൻ എന്നിവർ ഉൾപ്പെടുന്നു. സ്ഥാനാർഥികൾക്ക് വോട്ടർമാരുമായും മാധ്യമങ്ങളുമായും സംവദിക്കാൻ ബി, സി ഹാളുകളിൽ പ്രത്യേക സ്ഥലം നൽകിയിട്ടുണ്ട്. കോൺകോഴ്സിനുള്ളിൽ രണ്ട് മീറ്റർ വരെയുള്ള ബാനറുകൾ അനുവദിക്കുമെങ്കിലും പൊതു റോഡുകളിലെ പരസ്യത്തിന് മുനിസിപ്പാലിറ്റിയുടെ അനുമതി വേണമെന്ന് റാധി ഓർമ്മിപ്പിച്ചു. കഴിഞ്ഞ എട്ട് വർഷത്തെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വോട്ടെടുപ്പ് ഏറ്റവും സുഗമമായ പ്രക്രിയയാക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. Content Highlights: 31st BCCI Board of Directors election scheduled for March 28, 2026., Introduction of a high-tech electronic counting system processing ballots in 70 seconds., Strict 'Zero-Tolerance' policy for ballot transparency and validity., Requirement of original CPR or Passport for voter identification., Live streaming of counting processes to ensure maximum transparency. Published: 26 Mar 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് മാർച്ച് 28-ന്
M
MathrubhumiSource Link
about 2 months ago