മനാമ: ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (BCCI) യുടെ 31-ാമത് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയോടെ ‘എസ്റ്റിദാമ’ ബ്ലോക്ക് പ്രചാരണം ശക്തമാക്കുന്നു. മാർച്ച് 28-ന് സാഖീറിലെ എക്സിബിഷൻ വേൾഡിൽ വെച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. To advertise here, ബഹ്‌റൈനിൽ ബിസിനസ് നടത്തുന്ന മലയാളി വ്യാപാരികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർക്ക് വോട്ടവകാശമുള്ളതിനാൽ, ഇവരുടെ വോട്ടുകൾ ഇത്തവണ ഏറെ നിർണായകമാണ്. ചെയർമാൻ നബീൽ ഖാലിദ് കാനൂവിന്റെ നേതൃത്വത്തിലുള്ള എസ്റ്റിദാമ ബ്ലോക്കിൽ മുഹമ്മദ് അൽ കൂഹേജി, നവാഫ് അൽ സയാനി, യൂസുഫ് സലാഹുദ്ദീൻ, സോന്യ ജനാഹി, സവ്‌സൻ അബുൽഹസൻ, അബീർ അൽമൊയ്യിദ്, അഹമ്മദ് അൽ സലൂം, ജമീൽ അൽ ഘാന, പ്രൊഫസർ വഹീബ് അൽ ഖാജ, അബ്ദുൾവഹാബ് അൽ ഹവാജ്, മുഹമ്മദ് ആദെൽ ഫഖ്രോ, ഷേക്കർ അൽ ഹെല്ലി, റഷാദ് സൈനൽ, മുഹമ്മദ് നാദിർ ദിവാനി, ഹസ്സൻ ബദർ കൈക്സോ, ഖാലിദ് അലി അബ്ദുൾറഹ്‌മാൻ എന്നിവരാണ് മത്സരിക്കുന്നത്. ബിസിനസ് രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും ഉയർന്നുവരുന്ന യുവപ്രതിഭകളും ഒത്തുചേരുന്ന സഖ്യം, ബഹ്റൈനിലെ ബിസിനസ് സമൂഹത്തിന്റെ സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള ഒരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. മേഖലയിലെ നിലവിലെ സാമ്പത്തിക മാറ്റങ്ങളും പ്രാദേശിക സാഹചര്യങ്ങളും വാണിജ്യ മേഖലയ്ക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് എസ്റ്റിദാമ ചെയർമാൻ നബീൽ കാനൂ ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ബഹ്റൈൻ ചേംബറും സർക്കാരും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സ്വകാര്യ മേഖലയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന പുതിയ നേതൃത്വത്തിന് മാത്രമേ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാ അംഗങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് നബീൽ കാനൂ അഭ്യർഥിച്ചു. വോട്ട് രേഖപ്പെടുത്തുന്നത് ഓരോ വ്യാപാരിയുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും അത് ഒഴിവാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Estidama block contesting the 31st BCCI board elections, Election scheduled for March 28 at Exhibition World, Sakhir, Focus on sustainable growth and public-private cooperation, Call to action for all eligible business members to vote Published: 28 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈൻ ചേംബർ തിരഞ്ഞെടുപ്പ്: വിജയപ്രതീക്ഷയോടെ ‘എസ്റ്റിദാമ’ ബ്ലോക്ക്; മലയാളി വോട്ടുകൾ നിർണായകം
M
MathrubhumiSource Link
about 1 month ago