ബഹ്റൈൻ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ അസാധാരണ യോഗം ചേർന്നു

ബഹ്റൈൻ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ അസാധാരണ യോഗം ചേർന്നു

M
MathrubhumiSource Link
മനാമ: ബഹ്റൈനെതിരായ ഇറാനിയൻ ആക്രമണങ്ങൾക്കിടയിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി നാഷണൽ സിവിൽ എമർജൻസി മാനേജ്‌മെന്റ് കമ്മിറ്റിയുടെ അസാധാരണ യോഗം ചേർന്നു. പോലീസ് മേധാവിയും കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ അംഗസ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. To advertise here, ഇറാന്റെ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച പൗരന്മാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശത്തെ ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ സ്വാഗതം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവിനെയും അദ്ദേഹം ശ്ലാഘിച്ചു. പൗരന്മാരുടെ ക്ഷേമത്തിനായി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഈ തീരുമാനങ്ങൾ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. Published: 07 Apr 2026, 03:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്റൈൻ പോലീസ് മേധാവിയുടെ അധ്യക്ഷതയിൽ അസാധാരണ യോഗം ചേർന്നു —… | Boolokam