മനാമ : ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. മനാമയിലെ ഭരണാധികാരികളുടെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. To advertise here, ബഹ്റൈനിലെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലകളിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ സംഭാവനകളെയും പദ്ധതികളെയും ഹമദ് രാജാവ് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃ സാധനങ്ങളും ലഭ്യമാക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുമായി ചേർന്ന് നടത്തുന്ന സഹകരണവും ഏകോപിതമായ പ്രവർത്തനങ്ങളെയും രാജാവ് പ്രത്യേകം പരാമർശിച്ചു. ബഹ്റൈനിൽ ലുലു ഗ്രൂപ്പിന് നൽകി വരുന്ന പിന്തുണക്കും സഹകരണത്തിനും യൂസഫ് അലി രാജാവിനോട് നന്ദി പറഞ്ഞു. ആഗോള സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ വിപണികളുടെ സ്ഥിരത ഉറപ്പ് വരുത്തുന്നതിനും ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യൂസഫലിയുമായുള്ള കൂടിക്കാഴ്ചക്കിടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവല, ലുലു ഹോൾഡിംഗ്സ് ഡയറക്ടർ ഏ.വി. ആനന്ദ് റാം എന്നിവരും സബന്ധിച്ചു. Content Highlights: High-level meeting between Lulu Group Chairman and Bahraini leadership in 2026., Recognition of Lulu Group's contribution to Bahrain's retail and economic stability., Focus on enhancing food security through public-private sector collaboration., Commitment to continued economic growth and market stability in Bahrain. Published: 03 Apr 2026, 03:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
M
MathrubhumiSource Link
about 1 month ago