ബഹ്‌റൈൻ ചേംബർ തിരഞ്ഞെടുപ്പ്: ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ഖാലിദ് അലി അബ്ദുൽറഹ്‌മാൻ

ബഹ്‌റൈൻ ചേംബർ തിരഞ്ഞെടുപ്പ്: ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ഖാലിദ് അലി അബ്ദുൽറഹ്‌മാൻ

M
MathrubhumiSource Link
മനാമ: രാജ്യത്തെ നിലവിലെ പ്രതികൂല സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന വ്യാപാര, വാണിജ്യ മേഖലയ്ക്ക് സഹായഹസ്തമായി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (BCCI) പ്രവർത്തിക്കുമെന്ന് പ്രമുഖ വ്യവസായി ഖാലിദ് അലി അബ്ദുൽറഹ്‌മാൻ വ്യക്തമാക്കി. മാർച്ച് 28-ന് നടക്കുന്ന ചേംബറിന്റെ 31-ാമത് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ 'എസ്റ്റിഡാമ ' ബ്ലോക്കിന് കീഴിലാണ് അദ്ദേഹം മത്സരിക്കുന്നത്. To advertise here, ഗൾഫ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, പ്രാദേശിക സാഹചര്യങ്ങൾക്കും സാമ്പത്തിക മാറ്റങ്ങൾക്കും അനുസൃതമായി വാണിജ്യ മേഖലയുടെ സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ചേംബറും സർക്കാരും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ മേഖലയിലുള്ളവർ നേരിടുന്ന കടുത്ത മാനസിക സമ്മർദവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് ഖാലിദ് അലി ഉറപ്പുനൽകി. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ലോൺ തിരിച്ചടക്കുന്നതിനുള്ള കാലാവധി വർധിപ്പിക്കുന്നതടക്കമുള്ള പദ്ധതികൾ അധികാരികളുമായി സഹകരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വിദ്യാഭ്യാസത്തെയും തൊഴിൽ വിപണിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും എസ്റ്റിഡാമ ബ്ലോക്ക് മുൻഗണന നൽകുന്നു. ചേംബറിന്റെ കരുത്ത് അംഗങ്ങളുടെ ഐക്യത്തിലാണെന്നും, മാർച്ച് 28-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിസിനസ് സമൂഹം സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നബീൽ ഖാലിദ് കാനൂ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന എസ്റ്റിഡാമ ബ്ലോക്കിൽ മുഹമ്മദ് അൽ കൂഹേജി, നവാഫ് അൽ സയാനി, സോന്യ ജനാഹി തുടങ്ങി പ്രമുഖരായ വ്യക്തിത്വങ്ങളാണ് ജനവിധി തേടുന്നത്. Content Highlights: Istidama bloc's commitment to supporting struggling businesses in Bahrain., Proposed loan repayment extensions for commercial entities., Strengthening coordination between the Chamber and the government., Focus on bridging the gap between education and the job market., Call for active participation in the March 28th BCCI elections. Published: 24 Mar 2026, 10:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്‌റൈൻ ചേംബർ തിരഞ്ഞെടുപ്പ്: ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമ… | Boolokam