ബഹ്‌റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

ബഹ്‌റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

M
MathrubhumiSource Link
മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. To advertise here, മനാമയിലെ ഭരണാധികാരികളുടെ കൊട്ടാരത്തിൽവെച്ചായിരുന്നു കൂടിക്കാഴ്ച. ബഹ്‌റൈനിലെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലകളിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ സംഭാവനകളെയും പദ്ധതികളെയും ഹമദ് രാജാവ് പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃസാധനങ്ങളും ലഭ്യമാക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്‌റൈനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സ്വകാര്യമേഖലയുമായി ചേർന്ന് നടത്തുന്ന സഹകരണവും ഏകോപിതമായ പ്രവർത്തനങ്ങളെയും രാജാവ് പ്രത്യേകം പരാമർശിച്ചു. ബഹ്‌റൈനിൽ ലുലു ഗ്രൂപ്പിന് നൽകിവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി രാജാവിനോട് നന്ദി പറഞ്ഞു. ആഗോളസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ വിപണികളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യസുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ കാര്യാലയമന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ, ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ, ലുലു ബഹ്‌റൈൻ ഡയറക്ടർ ജൂസർ രൂപാവല, ലുലു ഹോൾഡിങ്‌സ് ഡയറക്ടർ എ.വി. ആനന്ദ് റാം എന്നിവരും സംബന്ധിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബഹ്‌റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി —… | Boolokam