ബാങ്കിങ് മേഖലയിൽ പെൻഷൻ പരിഷ്കരിക്കണം -എസ്.ബി.ഐ. പെൻഷനേഴ്സ് അസോ.

ബാങ്കിങ് മേഖലയിൽ പെൻഷൻ പരിഷ്കരിക്കണം -എസ്.ബി.ഐ. പെൻഷനേഴ്സ് അസോ.

M
MathrubhumiSource Link
കോട്ടയം : കേന്ദ്ര, സംസ്ഥാന സർക്കാർ തൊഴിൽമേഖലകളിൽ നിലവിലുള്ള പെൻഷൻ പരിഷ്കരണം ബാങ്ക് റിട്ടയറീസിനും ബാധകമാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ കേരളയുടെ 24-മത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ്‌കുമാർ പത്ര ഉദ്ഘാടനംചെയ്തു. ത്രേസ്യാമ്മ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലയിലെ അംഗസംഖ്യ 1000 കവിഞ്ഞതിന്റെ ആഘോഷവും ഉണ്ടായിരുന്നു. മുതിർന്ന അംഗങ്ങളായ എം. വർഗീസ്, പി.എ. പൊന്നമ്മ എന്നിവർ കേക്ക് മുറിച്ചു. ജില്ലാ ഡയറക്ടറി പ്രകാശനം ഫിലിപ്പ് കോശി പ്രഥമ കോപ്പി ജോസഫ് പാലയ്ക്കലിന് നൽകി നിർവഹിച്ചു. ടി.കെ. സുജാത, ബി. ഗിരിജാകുമാരി എന്നിവർ ഗാനമാലപിച്ചു. ജില്ലാ സെക്രട്ടറി പി.എം. ജേക്കബ്, വി.ആർ. ബാലകൃഷ്ണൻനായർ, സി.പി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. To advertise here, Published: 29 Mar 2026, 02:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബാങ്കിങ് മേഖലയിൽ പെൻഷൻ പരിഷ്കരിക്കണം -എസ്.ബി.ഐ. പെൻഷനേഴ്സ്… | Boolokam