ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണം

ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണം

M
MathrubhumiSource Link
മലപ്പുറം : ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. അബ്ദുൽറഷീദ് അധ്യക്ഷനായി. വിരമിച്ചവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്ക് വഹിക്കണമെന്നും വിരമിച്ചവരുടെ പ്രശ്‌നങ്ങൾ അവരുടെ സംഘടനകളുമായി ചർച്ച ചെയ്യാനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി എം.കെ. ചന്ദ്രചൂഢൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.ടി. തോമച്ചൻ, എ.ബി.ആർ.ഒ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, എ.കെ.ബി.ആർ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാബു, എസ്.ബി.ഐ. പെൻഷനേഴ്‌സ് അസോസിയേഷൻ കേരള ഡിസ്ട്രിക്ട് പ്രസിഡന്റ് കെ.എം. വിപിനകുമാർ എന്നിവർ സംസാരിച്ചു. To advertise here, Published: 31 Mar 2026, 03:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബാങ്ക് ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കണം — Mathrubhumi | Bo… | Boolokam