പൊയിനാച്ചി : ബാര ഗവ. ഹൈസ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി. സിനിമാസംവിധായകനും ദേശീയപുരസ്കാര ജേതാവുമായ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മിനി ഷൈൻ അധ്യക്ഷയായി. എഴുത്തുകാരനും സ്കൂളിലെ പൂർവവിദ്യാർഥിയുമായ ഡോ. അംബികാസുതൻ മാങ്ങാട് മുഖ്യഭാഷണം നടത്തി. To advertise here, എഴുത്തുകാരനായിരുന്ന സഹോദരൻ ബാലകൃഷ്ണൻ മാങ്ങാടിന്റെ സ്മരണയ്ക്ക് വിദ്യാലയത്തിന് മികച്ച ലൈബ്രറി സമ്മാനിക്കുമെന്ന് അംബികാസുതൻ മാങ്ങാട് അറിയിച്ചു. വിരമിക്കുന്ന പ്രഥമാധ്യാപിക സി.എം. മീനാകുമാരി, അധ്യാപകൻ ഡി. സിബിമോൻ എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. എസ്.എം.സി. ചെയർമാൻ ശേഖരൻ അരമങ്ങാനം, കെ. സന്തോഷ് കുമാർ, മോഹനൻ മാങ്ങാട്, വി. രാമകൃഷ്ണൻ, എം.ബി. ബാലചന്ദ്രൻ, ദീപാ ബാലു, സ്കൂൾ സീനിയർ അസിസ്റ്റന്റ് ബീന, ഡോ. പ്രവീൺകുമാർ കോടോത്ത്, സ്റ്റാഫ് സെക്രട്ടറി സൂരജ് എന്നിവർ സംസാരിച്ചു. മാങ്ങാട് കേന്ദ്രീകരിച്ച് ഘോഷയാത്രയും 75 പേർ അണിനിരന്ന തിരുവാതിരകളിയും ഉണ്ടായിരുന്നു. 1952-ലാണ് വിദ്യാലയം സ്ഥാപിതമായത്. Published: 03 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബാര ഗവ. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തുടങ്ങി
M
MathrubhumiSource Link
about 1 month ago