സുനേത്ര പവാർ രണ്ട് ലക്ഷത്തിലധികം വോട്ടുകൾ വിജയിക്കുമെന്ന് എൻ.സി.പി. To advertise here, പുണെ : തിങ്കളാഴ്ച ബാരാമതി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥി സുനേത്ര പവാർ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ എൻ.സി.പി. നേതൃത്വം. ഇതുവരെ സംസ്ഥാനം കണ്ടിട്ടില്ലാത്ത ഒരു വിജയ ഭൂരിപക്ഷം സുനേത്ര നേടുമെന്നും 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത് പവാർ നേടിയ 1.65 ലക്ഷം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം മറികടക്കുമെന്നും എൻ.സി.പി. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സുനേത്ര പവാറിന്റെ വിജയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. 22 സ്വതന്ത്ര സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെങ്കിലും അവർക്കെല്ലാം കൂടി 5,000 മുതൽ 10,000 വരെ വോട്ടുകൾ മാത്രമേ ലഭിക്കൂ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അവിടെ സുനേത്ര പവാർ റെക്കോഡ് വിജയത്തിനായി ഒരുങ്ങിയിരിക്കുന്നു, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെ പറഞ്ഞു. ജനുവരി 28-ന് വിമാനാപകടത്തിൽ അജിത് പവാർ മരിച്ചതിനെ ത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ എൻ.സി.പി. 70 ശതമാനത്തിലധികം പോളിങ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 58.17 ശതമാനം പോളിങ് മാത്രമേ രേഖപ്പെടുത്തിയുള്ളൂ. ആകെ 2.24 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ഏപ്രിലിൽ മഹാരാഷ്ട്രയിലുടനീളം നിലനിന്നിരുന്ന കടുത്ത ചൂടാണ് കുറഞ്ഞ പോളിങ് കുറയാൻ കാരണമെന്ന് പറയപ്പെടുന്നു. ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയിൽനിന്നുള്ള ഏക സ്ഥാനാർഥി സുനേത്ര പവാർ ആയിരുന്നു. എൻ.സി.പി. നേതാവ് ധനഞ്ജയ് മുണ്ടെയുടെ മുൻ ഭാര്യ കരുണ മുണ്ടെ ഉൾപ്പെടെ മറ്റുള്ളവരെല്ലാം സ്വതന്ത്രരായി മത്സരിച്ചു. സ്വതന്ത്ര സ്ഥാനാർഥികൾക്ക് കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞില്ലെന്ന് ബാരാമതിയിലെ ഒരു എൻ.സി.പി. നേതാവ് പറഞ്ഞു. സുനേത്ര പവാറും മണ്ഡലത്തിൽ വ്യാപകമായി പ്രചാരണം നടത്തിയിരുന്നില്ല. ഇളയ മകൻ ജയ് പവാറാണ് അമ്മക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജയ് പവാർ ബാരാമതി മണ്ഡലത്തിലുടനീളം സഞ്ചരിച്ചതായും 100 ലധികം ഗ്രാമങ്ങൾ സന്ദർശിച്ച് ഗ്രാമീണരുമായി സംവദിച്ചുവെന്നും എൻ.സി.പി. വൃത്തങ്ങൾ പറഞ്ഞു. ബാരാമതി എം.പി. സുപ്രിയ സുലെയും പ്രചാരണത്തിന്റെ അവസാന ദിവസം നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയും സുനേത്ര പവാറിന് വേണ്ടി വോട്ടർമാരോട് വോട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. 1991 മുതൽ അജിത് പവാറാണ് ബാരമതിയെ പ്രതിനിധികരിച്ചു വന്നിരുന്നത്. 1991-ൽ ബാരാമതി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അജിത് പവാർ 86,915 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1995-ൽ, വീണ്ടും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അജിത് പവാർ 77,335 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1999-ൽ, എൻ.സി.പി. രൂപവത്കരിച്ചതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ 50,336 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2004-ൽ, 66,157 വോട്ടുകളുടെയും 2009-ൽ 1,02,927 വോട്ടുകളുടെയും 2014-ൽ, 89,000 വോട്ടുകളുടെയും ഭൂരിപക്ഷത്തിൽ ജയിച്ചു. 2019-ൽ, 1,65,265 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി സംസ്ഥാനത്ത് റെക്കോഡ് സൃഷ്ടിച്ചു. 2024-ൽ, അദ്ദേഹത്തിന്റെ അവസാന തിരഞ്ഞെടുപ്പിൽ, അജിത് പവാർ തന്റെ അനന്തരവൻ എൻ.സി.പി.യിലെ (എസ്.പി. ) യുഗേന്ദ്ര പവാറിനെ 1,008,99 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

ബാരാമതി ഉപതിരഞ്ഞെടുപ്പ് : ഇന്ന് വോട്ടെണ്ണൽ
M
MathrubhumiSource Link
about 6 hours ago
