വിദ്യാനഗർ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലും പാരമ്പര്യ ആചാരങ്ങളുടെ തനിമ നിലനിർത്തിയും കൂവം അളക്കൽ ചടങ്ങ് നടത്തി. ബാരിക്കാട് പുതിയപുര തറവാട് വയനാട്ടുകുലവൻ ദൈവകെട്ട് ഉത്സവത്തിന് മുന്നോടിയായാണ് നെല്ല് അളന്ന് നൽകിയത്. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം, കീഴൂർ ധർമശാസ്താക്ഷേത്രം, അടുക്കത്ത് ഭഗവതിക്ഷേത്രം, വേലക്കുന്ന് മഹാശിവക്ഷേത്രം, അഡൂർ മഹാലിംഗേശ്വരക്ഷേത്രം, മധൂർ മദനന്ദേശ്വരസിദ്ധി വിനായകക്ഷേത്രം തുടങ്ങി 17 ക്ഷേത്രങ്ങളിലേക്കും പനയാൽ കോട്ടപ്പാറ വയനാട്ടുകുലവൻ ദേവസ്ഥാനത്തേക്കുമാണ് നെല്ല് അളന്ന് നൽകിയത്. തുടർന്ന് അടയാളം കൊടുക്കൽ ചടങ്ങും നടന്നു. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരും ക്ഷേത്രം ഭാരവാഹികളുമുൾപ്പെടെ ചടങ്ങിൽ സംബന്ധിച്ചു. To advertise here, ആഘോഷക്കമ്മിറ്റി ഭാരവാഹികളായ അനിൽകുമാർ നീർച്ചാൽ, ബി.കെ.കുട്ടി കട്ടാരം, സി.വി.കൃഷ്ണൻ, സി.വി.സുരേഷ്, കൃഷ്ണൻ പള്ളത്തടുക്ക, കുമാരൻ മുല്ലമ്പാടി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. 23, 24, 25, 26 തീയതികളിലാണ് വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവം. 23-ന് രാവിലെ 10-ന് കലവറനിറയ്ക്കൽ ഘോഷയാത്ര. രാത്രി എട്ടിന് തറവാട് തെയ്യങ്ങളുടെ തിടങ്ങൽ. 24-ന് പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും. 25-ന് രാത്രി എട്ടിന് കണ്ടനാർകേളൻ തെയ്യത്തിന്റെ വെള്ളാട്ടം, ബപ്പിടൽ ചടങ്ങ്. 26-ന് വൈകീട്ട് 4.30-ന് വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കൽ ചടങ്ങും നടക്കും. Published: 03 Apr 2026, 03:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബാരിക്കാട് വയനാട്ടുകുലവൻ തെയ്യംകെട്ട്: കൂവം അളന്നു
M
MathrubhumiSource Link
about 1 month ago