ബാലരാമപുരം : പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിന് പരിഹാരമാകുന്നില്ല. ബാലരാമപുരം മുതൽ പ്രാവച്ചമ്പലംവരെയുള്ള ഭാഗങ്ങളിലെ നടപ്പാതയിലാണ് ഇപ്പോൾ മാലിന്യംതള്ളൽ കൂടുതലായി നടക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി ഇറച്ചിമാലിന്യങ്ങളുൾപ്പെടെ നടപ്പാതയിൽ തള്ളുന്നതുകാരണം കാൽനടയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. To advertise here, കാടുകയറിയ നടപ്പാതയും, മാലിന്യംതള്ളൽ കാരണവും കാൽനടയാത്രക്കാർക്ക് തിരക്കേറിയ റോഡിലൂടെമാത്രമേ നടന്നുപോകാൻ കഴിയുന്നുള്ളൂ. ഇതിനു പരിഹാരം കാണുന്നതിനുവേണ്ടി പഞ്ചായത്ത് വിവിധ പദ്ധതികൾ കൊണ്ടുവന്നെങ്കിലും ഒന്നും വിജയത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കൊടിനടയിലെ കച്ചേരിക്കുളത്താണ് പഞ്ചായത്തിൽ ഏറ്റവുമധികം മാലിന്യംതള്ളുന്നത്. നടപ്പാതയിൽ നടത്തുന്ന മാലിന്യംതള്ളലിനു പരിഹാരം കാണാനായിട്ടില്ല. നടപ്പാതയിൽ മാലിന്യം കൂടുന്നതുകാരണം തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. Published: 23 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
