മൂവി ഡെസ്ക് Last Updated: 17 March 2026, 02:11 PM IST സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ജയസൂര്യ, ഛായാഗ്രാഹകൻ നജോസ് | ഫോട്ടോ: Instagram ത ന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിലേക്ക് പുതുമുഖ ഛായാഗ്രാഹകനെ ക്ഷണിച്ച് സോഷ്യൽ മീഡിയയുടെ കയ്യടിനേടി നടൻ ജയസൂര്യ. യുവ ഛായാഗ്രാഹകനായ നജോസിനെയാണ് ജയസൂര്യ നേരിട്ട് ക്ഷണിച്ചത്. സംഭവം എന്ന ചിത്രത്തിനുവേണ്ടി ചെയ്ത സിനിമാട്ടോഗ്രഫി കണ്ടാണ് താൻ നായകനാകുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലേക്ക് നജോസിനെ ജയസൂര്യ ക്ഷണിച്ചത്. To advertise here, സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വീഡിയോയിൽ പ്രധാനപ്പെട്ട അണിയറപ്രവർത്തകരുടെയെല്ലാം പേര് ഉൾപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ ഛായാഗ്രാഹകനായി നജോസിന്റെ പേരും ഉണ്ടായിരുന്നു. ഇത് ഏവരും ശ്രദ്ധിക്കുകയും ചെയ്തു. സംഭവം എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ട് ജയസൂര്യതന്നെയാണ് നജോസിനെക്കുറിച്ച് സംവിധായകൻ രതീഷ് വേഗയോട് പറഞ്ഞത്. തുടർന്ന് ജയസൂര്യ നജോസിനെ ഇൻസ്റ്റാഗ്രാം വഴി ബന്ധപ്പെട്ടു. ജയസൂര്യയും നജോസും തമ്മിലുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് നജോസ് കഴിഞ്ഞദിവസം സിനിമയുടെ പോസ്റ്ററിനൊപ്പം ഷെയർ ചെയ്തിരുന്നു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രതിഭയുള്ള പുതുമുഖങ്ങളെ കണ്ടെത്തി അവർക്ക് വലിയ വേദി ഒരുക്കിക്കൊടുക്കുന്ന ജയസൂര്യയുടെ ഈ നിലപാട് മാതൃകാപരമാണെന്നാണ് പലരും കമന്റ് ചെയ്തത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ- ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ക്രിസ്മസ് റിലീസായി ചിത്രമെത്തും. Content Highlights: Actor Jayasurya has won hearts online by personally inviting young cinematographer Najose to join his upcoming big-budget pan-Indian thriller 'Operation Tral' after being impressed by his work in the film 'Sambhavam.' Published: 17 Mar 2026, 02:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിഗ്ബജറ്റ് ചിത്രത്തിലേക്ക് പുതുമുഖ ഛായാഗ്രാഹകനെ നേരിട്ട് ക്ഷണിച്ച് ജയസൂര്യ, മാതൃകയെന്ന് സോഷ്യൽ മീഡിയ
M
MathrubhumiSource Link
about 2 months ago