ബിജു ഗോപാലന് അന്ത്യാഞ്ജലി

ബിജു ഗോപാലന് അന്ത്യാഞ്ജലി

M
MathrubhumiSource Link
വർക്കല : അന്തരിച്ച കോൺഗ്രസ് നേതാവും വർക്കല നഗരസഭാ മുൻ ആക്ടിങ് ചെയർമാനുമായ ബിജു ഗോപാലന് നാടിന്റെ അന്ത്യാഞ്ജലി. കലാകാരൻ കൂടിയായ ബിജു ഗോപാലൻ, രാഷ്ട്രീയഭേദമന്യേ വലിയ സുഹൃദ്‌വലയത്തിനു ഉടമ കൂടിയായിരുന്നു. മറ്റ് രാഷ്ട്രീയപാർട്ടികളിലെ നേതാക്കളോടുപോലും അദ്ദേഹം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലെത്തി പടിപടിയായി വളർന്നുവന്നു. To advertise here, നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിരുന്ന ബിജു ഗോപാലന്റെ വിയോഗം വർക്കലയുടെ സാംസ്കാരികലോകത്തിനും വലിയ നഷ്ടമായി. രണ്ടുതവണ നഗരസഭാ ആക്ടിങ് ചെയർമാനായിരുന്ന ബിജു ഗോപാലന്റെ ഭൗതികദേഹം തിങ്കളാഴ്ചരാവിലെ നഗരസഭാ ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. വി. ജോയി എം.എൽ.എ., മുൻ എം.എൽ.എ. വർക്കല കഹാർ, നഗരസഭാ ചെയർപേഴ്‌സൺ ഗീതാ ഹേമചന്ദ്രൻ, വൈസ് ചെയർമാൻ ബി. സുനിൽകുമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, രാഷ്ട്രീയകക്ഷിനേതാക്കൾ, പഴയ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. തുടർന്ന് വർക്കല മുനിസിപ്പൽ പാർക്കിന് മുന്നിലും പൊതുദർശനത്തിന് വെച്ചു. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരുന്നു സംസ്കാരം. നാട്ടുകാർ ഉൾപ്പെടെ വലിയ ജനാവലി ചടങ്ങുകളിൽ പങ്കാളികളായി. Published: 07 Apr 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിജു ഗോപാലന് അന്ത്യാഞ്ജലി — Mathrubhumi | Boolokam | Boolokam