പാലക്കാട്: പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്നത് പരസ്യമാക്കാതെ എസ്.ഡി.പി.ഐ. അതേസമയം ബി.ജെ.പി. മുന്നേറ്റം തടയാനുള്ള പ്രവർത്തനമുണ്ടാകുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഒരു ബദൽ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരുന്നതിനാണ് 36 മണ്ഡലങ്ങളിൽ ഇരുമുന്നണികൾക്കുമെതിരായി മത്സരിക്കുന്നത്. മറ്റു മണ്ഡലങ്ങളിൽ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പറയുന്നത് അനൗചിത്യമാണ്. To advertise here, മത്സരിക്കാത്ത 104 മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്നത് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ നിർദേശം അവർ താഴെത്തട്ടിലെത്തിച്ച് വോട്ടുറപ്പിക്കുമെന്ന് ലത്തീഫ് പറഞ്ഞു. കേരളത്തിൽ ബി.ജെ.പി. സീറ്റ് നേടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവരുടെ അക്കൗണ്ട് പൂട്ടിച്ച ജാഗ്രത, മതേതരകേരളം ഇത്തവണയും പാലിക്കുമെന്ന് ഉറപ്പുണ്ട്. എൽ.ഡി.എഫ്., യു.ഡി.എഫ്. നേതാക്കൾ പിന്തുണയ്ക്കായി സമീപിച്ചിട്ടില്ല. എന്നാൽ, പ്രാദേശികമായി പിന്തുണ അഭ്യർഥിച്ച് നേതാക്കൾ വന്നിട്ടുണ്ട്. എസ്.ഡി.പി.ഐ.യെ അകറ്റുന്ന ചിലരുടെ നിലപാട് യു.ഡി.എഫിൽ എല്ലാ നേതാക്കൾക്കുമില്ല. സംസ്ഥാനത്ത് സമ്പൂർണമായ ഭരണവിരുദ്ധ വികാരമില്ല. ചില വിഷയങ്ങളിൽ സർക്കാരിനോട് വിയോജിപ്പുണ്ടെങ്കിലും വികസനം, സാമൂഹികക്ഷേമം തുടങ്ങിയവയിൽ എതിർപ്പില്ലെന്നും ലത്തീഫ് പറഞ്ഞു. പാർട്ടി സംസ്ഥാനകമ്മിറ്റി അംഗം ഇ.എസ്. കാജാഹുസൈൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷെറീഫ് പട്ടാമ്പി എന്നിവരും പങ്കെടുത്തു. Content Highlights: SDPI will contest in 36 constituencies against both major fronts., The party refuses to publicly declare support for LDF or UDF in non-contesting seats., Internal directives have been issued to local workers regarding voting preferences., Goal is to prevent BJP from securing seats in the 2026 Kerala assembly elections., Acknowledges local-level requests for support from major political fronts. Published: 08 Apr 2026, 08:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിജെപി മുന്നേറ്റം തടയും; മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ
M
MathrubhumiSource Link
about 1 month ago