കോഴിക്കോട്: ബിജെപിയും സിപിഎം നേതാക്കളും തമ്മിൽ അവിശുദ്ധമായ ഒരു സന്ധി നിലനിൽക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർക്കെതിരെയുള്ള അഴിമതിക്കേസുകളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി. കോഴിക്കോട് യുഡിഎഫ് റാലിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയോട് വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന തനിക്ക് നിലവിൽ 46 കേസുകളുണ്ടെന്നും സിപിഎം നേതാക്കൾ അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടുന്നത് ഒത്തുകളിയുടെ ഭാഗമാണെന്നും കുറ്റപ്പെടുത്തി. അയ്യനെ ബഹുമാനിക്കാത്തവർക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാൻ സാധിക്കുകയെന്നും രാഹുൽ ചോദിച്ചു. To advertise here, കഴിഞ്ഞ രാത്രി തന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു മലയാളി നേഴ്സ് സ്വന്തം അമ്മയെപ്പോലെയാണ് അവരെ പരിചരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പോള കണ്ണടയ്ക്കാതെ തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ച ആ നഴ്‌സിന്റെ പ്രവൃത്തി ഓരോ കേരളീയന്റെയും സ്വഭാവമാണെന്ന് തനിക്ക് തോന്നി. ജാതിയും മതവും നിറവും നോക്കാതെ സ്വന്തം ഉത്തരവാദിത്തങ്ങളെ ചേർത്തുപിടിക്കുന്നവരാണ് മലയാളികളെന്നും ഇത് ഓരോ കേരളക്കാരൻ്റെയും സ്വഭാവമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Rahul Gandhi accuses BJP and CPM of an unholy nexus in Kerala, citing corruption cases. Published: 25 Mar 2026, 08:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിജെപി സിപിഎം നേതാക്കൾ തമ്മിൽ അവിശുദ്ധ സന്ധി- രാഹുൽ ഗാന്ധി
M
MathrubhumiSource Link
about 2 months ago