കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവേ ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ ജനങ്ങളെ മത്സ്യവും മാംസവും മറ്റും കഴിക്കുന്നതിൽനിന്ന് വിലക്കുമെന്ന് അവർ ആരോപിച്ചു. പുരുലിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. To advertise here, ‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബിജെപി അധികാരത്തിലെത്തിയാൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാനാകില്ല. ബിജെപി നിലപാടുകൾ ഏകപക്ഷീയമാണ്. അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഇക്കൂട്ടർ കലാപത്തിന് പ്രേരിപ്പിക്കുന്നവരാണ്. അവർ കലാപങ്ങൾക്ക് പ്രേരിപ്പിച്ചാണ് അധികാരത്തിലെത്തിയത്. അവർ ആളുകളെ കൊലപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്. ഗോത്രവർഗക്കാർക്കും സ്ത്രീകൾക്കുമെതിരായ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാളി സംസാരിക്കുന്ന നമ്മുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. നാം ആരെയും അടിച്ചമർത്തുന്നില്ല, മമത പറഞ്ഞു. രണ്ടുഘട്ടമായാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23-നും രണ്ടാംഘട്ടം ഏപ്രിൽ 29-നും. മേയ് നാലാം തീയതിയാണ് വോട്ടെണ്ണൽ. Content Highlights: Mamata Banerjee alleges BJP will impose dietary restrictions on non-vegetarian food., Accusations of BJP inciting riots and violence in other states., Criticism regarding the safety of women and tribal communities under BJP rule., Election timeline for West Bengal specified. Published: 29 Mar 2026, 03:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബിജെപിക്ക് അധികാരം കിട്ടിയാൽ ബംഗാളികൾക്ക് മത്സ്യമോ മാംസമോ മുട്ടയോ കഴിക്കാനാകില്ല- മമത
M
MathrubhumiSource Link
about 1 month ago