ബിഡികെയും സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബിഡികെയും സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

M
MathrubhumiSource Link
മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 60-ലധികം പേർ സന്നദ്ധരായി എത്തി രക്തം നൽകി. To advertise here, സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യം പ്രസിഡന്റ് റവ. അനീഷ് സാമുവൽ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിൽ, പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ഹെഡ് സുധീർ തിരുനിലത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബിഡികെ ബഹ്റൈൻ പ്രസിഡന്റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി. സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ, കൺവീനർ പ്രിൻസ് തോമസ് എന്നിവരോടൊപ്പം ബിഡികെ ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, അസീസ് പള്ളം, സെന്തിൽ കുമാർ, സുനിൽ മനവളപ്പിൽ, അബ്ദുൽ നാഫി, ഫാത്തിമ സഹല, സലീന റാഫി, വിനീത വിജയ്, സുജേഷ്, ശ്രീജ ശ്രീധർ, രാജേഷ് പന്മന, സബീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. Content Highlights: Collaborative blood donation initiative between BDK Bahrain and St. Paul's Mar Thoma Youth League., Over 60 volunteers participated in the drive at King Hamad University Hospital., Promoting community health and voluntary blood donation among expats in Bahrain. Published: 28 Mar 2026, 01:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിഡികെയും സെന്റ് പോൾസ് മാർ തോമാ യുവജനസഖ്യവും സംയുക്തമായി രക… | Boolokam