ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; ഒരാൾ പിടിയിൽ

ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; ഒരാൾ പിടിയിൽ

M
MathrubhumiSource Link
സരൺ: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ കുടുംബവീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തുള്ള ഒരു കുളിമുറിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ ഓടിയെത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കിണറ്റിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. To advertise here, പ്രതികൾ പെൺകുട്ടിയുടെ അയൽവാസികൾ തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സരൺ ജില്ലയിൽ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പ്രതികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഒളിവിൽ പോയ ബാക്കി നാല് പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. Content Highlights: A 10th-grade student was gang-raped and murdered in Saran, Bihar., The incident occurred while the victim was traveling to her family home., One suspect has been arrested, while four others remain at large., The community is protesting, demanding swift justice for the victim. Published: 15 Mar 2026, 11:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിഹാറിൽ പത്താം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റി… | Boolokam