ബിഹാറിൽനിന്നും യുപിയിൽ നിന്നുമുള്ളവരുടെ പേര് ബംഗാൾ വോട്ടർപട്ടികയിൽ ചേർക്കാൻ BJP ശ്രമിക്കുന്നു-മമത

ബിഹാറിൽനിന്നും യുപിയിൽ നിന്നുമുള്ളവരുടെ പേര് ബംഗാൾ വോട്ടർപട്ടികയിൽ ചേർക്കാൻ BJP ശ്രമിക്കുന്നു-മമത

M
MathrubhumiSource Link
കൊൽക്കത്ത: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുഫലം അനുകൂലമാക്കുന്നതിനായി ബിഹാർ, രാജസ്ഥാൻ, ഹരിയാണ, ഉത്തർ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അനധികൃത വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. പശ്ചിമ മേദിനിപുറിലെ ചന്ദ്രകോനയിൽ തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു മമത. To advertise here, പുതിയ വോട്ടർമാരായി ചേർക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 30,000 അപേക്ഷകൾ സമർപ്പിക്കപ്പെട്ടു എന്നറിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽനിന്ന് കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിലേക്ക് ഓടിപ്പോകേണ്ടിവന്നുവെന്ന് ഇന്നലെ തന്നോട് അഭിഷേക് ബാനർജി പറഞ്ഞുവെന്നും മമത കൂട്ടിച്ചേർത്തു. മമതയുടെ അനന്തരവനായ അഭിഷേക്, ടിഎംസിയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. പശ്ചിമബംഗാൾ വോട്ടർപട്ടികയിൽ ബിഹാർ, രാജസ്ഥാൻ, ഹരിയാണ, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത വോട്ടർമാരെ ബംഗാളിന്റെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് ബിജെപി. ബിഹാറിൽ ചെയ്തതു പോലെ പുറത്തുനിന്നുള്ള വോട്ടർമാരെ ട്രെയിൻമാർഗത്തിൽ എത്തിക്കാനാണ് അവർ പദ്ധതിയിടുന്നത്, മമത ആരോപിച്ചു. ബംഗാളിനോടും അവിടുത്തെ ജനങ്ങളോടും ബിജെപിക്ക് ബഹുമാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് എസ്‌ഐആർ നടപടിക്രമങ്ങളുടെ മറവിൽ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയാണെന്നും മമത ആരോപിച്ചു. Content Highlights: Mamata Banerjee alleges BJP is manipulating 2026 voter rolls., Claims of illegal voter additions from Bihar, UP, Rajasthan, and Haryana., Allegations of systematic removal of women and minority voters., Abhishek Banerjee has formally complained to the Election Commission. Published: 31 Mar 2026, 06:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബിഹാറിൽനിന്നും യുപിയിൽ നിന്നുമുള്ളവരുടെ പേര് ബംഗാൾ വോട്ടർപട… | Boolokam