ബി.എം.എസ്. തോട്ടം തൊഴിലാളി പണിമുടക്ക്

ബി.എം.എസ്. തോട്ടം തൊഴിലാളി പണിമുടക്ക്

M
MathrubhumiSource Link
രാജാക്കാട് : തോട്ടം തൊഴിലാളികളുടെ ദിവസവേതനം തൊള്ളായിരം രൂപയായി വർധിപ്പിക്കുക, തൊഴിലാളികൾക്ക് സ്വന്തമായി വീടും സ്ഥലവും നൽകുക, ഡി.എ. കാലോചിതമായി വർധിപ്പിക്കുക തുടങ്ങി വിവിധ ആവ്യശങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യപകമായി നടത്തിയ സൂചനാ പണിമുടക്കിന്റെ ഭാഗമായി ഏലപ്പാറ കറുവാക്കുളം, പുറ്റടി, വഴവീട്, നെടുങ്കണ്ടം, രാജാക്കാട്, ശാന്തൻപാറ എന്നീ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനവും ധർണയും നടത്തി. To advertise here, രാജാക്കാട് ശാന്തൻപാറയിൽ നടന്ന ധർണ പ്ലാന്റേഷൻ മഹാസംഘ് ജനറൽ സെക്രട്ടറി എൻ.ബി. ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻറ് വി.ടി. ബാബു അധ്യക്ഷത വഹിച്ചു. പുറ്റടിയിൽ നടന്ന ധർണ യൂണിയൻ ജില്ലാ ട്രഷറർ കെ.കെ. സനു ഉദ്ഘാടനം ചെയ്തു. ഏലപ്പാറയിൽ നടന്ന ധർണ കേരള പ്രദേശ് പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ബി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻറ്‌ പി. മോഹനൻ, ടി എസ്റ്റേറ്റ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ശിവദാസൻ, യൂണിയൻ ജില്ലാ ഭാരവാഹികളായ പി. ആൽവിൻ, പി.കെ. ബിജുമോൻ, എം.എസ്. ബിജു, രാജരത്നം എന്നിവർ സംസാരിച്ചു. Published: 28 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബി.എം.എസ്. തോട്ടം തൊഴിലാളി പണിമുടക്ക് — Mathrubhumi | Boolo… | Boolokam