മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചടങ്ങിനോടനുബന്ധിച്ച് ഈദ്, വിഷു, ഈസ്റ്റർ ആഘോഷങ്ങളും സംയുക്തമായി സംഘടിപ്പിച്ചു. വിവിധ വിനോദ പരിപാടികൾ, കലാപ്രകടനങ്ങൾ, കുടുംബാംഗങ്ങൾക്കായുള്ള ഗെയിംസുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. To advertise here, ഏകദേശം 1000 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത മഹാ സംഗമം, ബി.കെ.എസ്.ന്റെ സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ തെളിവായി മാറി. ബി. കെ. എസ്. പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കരക്കലും പുറത്തിറക്കിയ പ്രസ്താവനയിൽ, പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടകരെയും സന്നദ്ധ പ്രവർത്തകരെയും ഹൃദയപൂർവ്വം അഭിനന്ദിച്ചു. Content Highlights: bahrain keraleeya samajam Published: 23 Apr 2026, 12:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബി.കെ.എസ്. എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനാരോഹണം
M
MathrubhumiSource Link
17 days ago