ബി.ജെ.പി. പ്രവർത്തകർകമ്മിഷണർ ഓഫീസ് മാർച്ച് നടത്തി

ബി.ജെ.പി. പ്രവർത്തകർകമ്മിഷണർ ഓഫീസ് മാർച്ച് നടത്തി

നെട്ടയം സംഘർഷം To advertise here, തിരുവനന്തപുരം : നെട്ടയം സംഘർഷത്തിൽ പ്രവർത്തർക്ക് നേരെ പോലീസ് അതിക്രമമുണ്ടായെന്ന്‌ ആരോപിച്ച് ബി.ജെ.പി.യുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. ജില്ലാ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്‌. കമ്മിഷണർ ഓഫീസിന് സമീപത്ത് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളും തരണം ചെയ്താണ് ബി.ജെ.പി. കേരളത്തിൽ വളർന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകരെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മനഃസമാധാനത്തോടെ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്നും കരമന ജയൻ പറഞ്ഞു. ദക്ഷിണമേഖല ജനറൽ സെക്രട്ടറി കരമന അജിത് അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ ആശാനാഥ്, എം.ആർ. ഗോപൻ, ബിനുകുമാർ, വി.ജി. ഗിരികുമാർ, സന്തോഷ്, വഴയില ഉണ്ണി എന്നിവർ സമരത്തിന് നേതൃത്വം നൽകി. Published: 23 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!