കൊച്ചി: ബി.ജെ.പി.യിൽ നേരിട്ടത് കടുത്ത ജാതിവിവേചനമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച ഡോ. ടി.എൻ. സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തിൽ പോലും ഉൾപ്പെടുത്താതെ പാർട്ടി അവഗണിച്ചു. പാർട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. അഖിൽ ഭാരത് ഹിന്ദു മഹാസഭ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സരസു ബി.ജെ.പി.ക്കെതിരേ ആരോപണമുയർത്തിയത്. To advertise here, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പരിഗണിക്കാതിരുന്നതിൽ പരാതിയില്ല. എന്നാൽ, ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തിൽ പങ്കെടുക്കാൻ താത്‌പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. എട്ടുവർഷം പാർട്ടിയിൽ പ്രവർത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല. തന്റെ ജാതിയായിരുന്നു പ്രശ്നം. മോദി തന്നെ ഏറെ ബഹുമാനിച്ചതാണ് സംസ്ഥാന ബി.ജെ.പി. നേതൃത്വത്തെ ചൊടിപ്പിച്ചതെന്ന് സരസു ആരോപിച്ചു. 2016 ഏപ്രിലിൽ ഡോ. ടി.എൻ. സരസു പാലക്കാട് വിക്ടോറിയ കോളേജിൽ പ്രിൻസിപ്പലായി വിരമിക്കുന്ന ദിവസം രാവിലെ കോളേജിനു മുന്നിൽ കുഴിമാടം പ്രത്യക്ഷപ്പെട്ടു. കുഴിമാടത്തിന്മേൽ ഒരു റീത്തും വെച്ചിരുന്നു. എസ്.എഫ്.ഐ.യാണ് ഇത് ചെയ്തതെന്നായിരുന്നു ഡോ. ടി.എൻ. സരസു ആരോപിച്ചത്. എന്നാൽ, എസ്.എഫ്.ഐ. ഇത് നിഷേധിക്കുകയായിരുന്നു. താൻ ഇടതുപക്ഷക്കാരിയാണെന്ന് തുടക്കത്തിൽ അവകാശപ്പെട്ടിരുന്നെങ്കിലും 2019-ൽ ഡോ. സരസു ബി.ജെ.പി.യിൽ ചേരുകയായിരുന്നു. Content Highlights: Dr. TN Sarasu alleges caste-based discrimination within the BJP during the 2026 assembly election campaigns. Published: 01 Apr 2026, 07:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബി.ജെ.പി.യിൽ ജാതിവിവേചനം നേരിട്ടു- ഡോ. ടി.എൻ. സരസു
M
MathrubhumiSource Link
about 1 month ago