കൊട്ടാരക്കര :തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിൽ മൂന്നു സീറ്റിലും ബി.ജെ.പിക്കുണ്ടായ വിജയത്തിൽ ആഹ്ലാദിച്ച് കൊട്ടാരക്കരയിൽ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടും മുദ്രാവാക്യം വിളികളോടും നടത്തിയ പ്രകടനം മണികണ്ഠനാൽത്തറയിൽ തുടങ്ങി പുലമണിൽ സമാപിച്ചു. To advertise here, ആഹ്ലാദസംഗമം ബി.ജെ.പി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണ് വിവിധ സംസ്ഥാനങ്ങളിലെ വിജയമെന്നും കേരളത്തിൽ വരാനിരിക്കുന്ന ബി.ജെ.പി. മുന്നേറ്റത്തിന്റെ സൂചനയാണ് മൂന്നിടങ്ങളിലെ വിജയമെന്നും അവർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ ആർ. രശ്മി, ആലഞ്ചേരി ജയചന്ദ്രൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രേഖാ അജേന്ദ്രൻ, ബി. സുജിത്ത്, പ്രസാദ് എന്നിവർ പ്രസംഗിച്ചു. ആയ സബിത സതീഷ്, പ്രസന്ന ശ്രീഭദ്ര, മുരളിമോൻ ശശി, അജയകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. Published: 05 May 2026, 02:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബി.ജെ.പി.വിജയം: കൊട്ടാരക്കരയിൽ ആഹ്ലാദപ്രകടനം
M
MathrubhumiSource Link
about 2 hours ago