കോഴിക്കോട്: അലക്ഷ്യമായിട്ടിരിക്കുന്ന ഭക്ഷണാവശ്യങ്ങൾക്കുള്ള പച്ചക്കറികളും ഐസും, മാലിന്യമിടാനുള്ള ചവറ്റുകുട്ടകൾ കടകൾക്കുപിന്നിൽ വെറുതേ വെച്ചിരിക്കുന്നു, നടക്കാനുള്ള വഴിപോലുമില്ലാതെ നിരത്തിയ സാധനങ്ങൾ, ബീച്ചിലെ ഫുഡ്സ്ട്രീറ്റിൽ രണ്ടാംദിവസം കോർപ്പറേഷൻ അധികൃതർ പരിശോധന നടത്തിയപ്പോൾ കണ്ടതാണിതെല്ലാം. കഴിഞ്ഞദിവസം ചില കടകളിൽനിന്ന് പഴകിയ കോളിഫ്ളവറും മറ്റുസധനങ്ങളും പിടിച്ചിരുന്നു. അതിന്റെ തുടർച്ചയായിരുന്നു പരിശോധന. To advertise here, വഴിയിൽവെച്ച് കോളിഫ്ലവർ, ഉപയോഗശൂന്യമായ ഫ്രിഡ്ജ്, അതിൽ സൂക്ഷിച്ച മാമ്പഴം തുടങ്ങിയവയെല്ലാം കോർപ്പറേഷൻ ആരോഗ്യവിഭാഗം നീക്കി. പല കടക്കാരും ചവറ്റുകുട്ട കൃത്യമായ ഉപയോഗിക്കുന്നില്ല. ഭക്ഷണം ഇവിടെനിന്ന് പാചകം ചെയ്യരുതെന്നാണ് വ്യവസ്ഥയെങ്കിലും അതും പലരും പാലിക്കുന്നില്ല. കഴിഞ്ഞദിവസം എടുത്തുമാറ്റാൻ പറഞ്ഞിട്ടും ഒഴിവാക്കാത്ത സാധനങ്ങളാണ് കൊണ്ടുപോയതെന്നും പിഴയടച്ചാൽ തിരികെനൽകുമെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു. കുറ്റക്കാരായ കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കണമെന്ന് മനുഷ്യാവകാശകമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശിച്ചിട്ടുണ്ട്. വൃത്തിയാവാം അവധിക്കാലവും ആഘോഷനാളുകളുമായതിനാൽ ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ തിരക്ക് കൂടുതലാണ്. എന്നാൽ, പലരും ഭക്ഷണംകഴിച്ചുകഴിഞ്ഞാൽ അതിന്റെ അവശിഷ്ടം മാലിന്യം നിക്ഷേപിക്കാനുള്ള ചവറ്റുകുട്ടയിലിടില്ല. പകരം ഇരിപ്പിടങ്ങളിലും അതിനോടുചേർന്നുള്ള വഴിയിലുമെല്ലാം ഇടും. ബീച്ചിലെത്തുന്നവർക്ക് ഇതുവഴി നടക്കാൻപോലും പറ്റാത്ത സ്ഥിതിയായിരിക്കും. കച്ചവടക്കാരും ഇക്കാര്യം ഉറപ്പുവരുത്തുന്നില്ലെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് പിഴയീടാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. വാടകയും മേൽവാടകയും 90-ൽ ഏറെ ബങ്കാണ് ബീച്ചിലുള്ളത്. ജീവനോപാധി എന്ന രീതിയിലുള്ള ബങ്കുകൾ മേൽവാടകയ്ക്ക് നൽകുകയാണെന്ന ആക്ഷേപമുണ്ട്. കോർപ്പറേഷൻ കൗൺസിലാണ് ഇത്തരത്തിലുള്ളവർക്കെതിരേ നടപടിയെടുക്കേണ്ടതെന്നാണ് ജീവനക്കാർ പറയുന്നത്. ലൈസൻസികൾ ഉന്തുവണ്ടി, ലൈസൻസ് എന്നിവ കൈമാറ്റംചെയ്യാനോ വിൽക്കാനോ മേൽവാടകയ്ക്ക് നൽകാനോ പാടില്ല. അങ്ങനെ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്ന് ഉദ്ഘാടനവേളയിൽത്തന്നെ വ്യക്തമാക്കിയതാണ്. ഫുഡ് സ്ട്രീറ്റ് പ്രവർത്തനത്തിന്റെ ചുമതലയ്ക്ക് മാനേജ്‌മെന്റ് കമ്മിറ്റിയും സ്ട്രീറ്റ് മാനേജരുമുണ്ട്. നടത്തിപ്പിന് ഏജൻസിയെ ഏൽപ്പിക്കാൻ ആലോചിച്ചിരുന്നു. കച്ചവടക്കാർ മാസം 2000 രൂപ വാടക കോർപ്പറേഷനിൽ അടയ്ക്കണം. ഫാൻസി-സ്റ്റേഷനറി പോലുള്ള കച്ചവടക്കാർ 1500 രൂപയാണ് അടയ്ക്കേണ്ടത്. എന്നാൽ, ഒക്ടോബറിൽ ഉദ്ഘാടനം കഴിഞ്ഞശേഷം ഏതാനും കടക്കാർമാത്രമാണ് വാടക നൽകിയിട്ടുള്ളതെന്നും 2022 മുതലുള്ള വാടക പലരും തന്നിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സൗകര്യങ്ങളില്ല തങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ കോർപ്പറേഷൻ ഒരുക്കിയിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. മലിനജലടാങ്ക് മൂന്നെണ്ണം മാത്രമാണുള്ളത്. അതുവളരെ വേഗം നിറഞ്ഞുകവിയുമെന്നും കഴിഞ്ഞദിവസംമാത്രമാണ് കോർപ്പറേഷൻ വണ്ടി കൊണ്ടുവന്ന് അതുവലിച്ചെടുത്ത് നീക്കിയതെന്നും കച്ചവടക്കാർ പറഞ്ഞു. ചെറിയ ടാങ്കാണിതെന്നും അവർ പറഞ്ഞു. അതേസമയം ബങ്കിനെ, ഹോട്ടലെന്ന രീതിയിൽ കച്ചവടത്തിനായി ഉപയോഗിക്കുന്നതാണ് പ്രശ്നമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു ജയറാം, കെ.എം. ശശിധരൻ, കെ. സലിൽ, ശ്രീജിത്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. അശോകൻ, പി.കെ. ശ്യാംകുമാർ, ധന്യ, ചീറ്റ സ്ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. Content Highlights: Corporation officials conducted a strict hygiene inspection at Kozhikode Beach Food Street in 2026., Major violations included improper waste disposal, storage of stale food, and illegal subletting of bunks., Human Rights Commission recommended cancellation of licenses for non-compliant vendors., Vendors face issues with inadequate waste management infrastructure and sewage tank overflow., Strict enforcement of rent payments and health protocols is currently underway. Published: 18 Apr 2026, 07:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബീച്ച് ഫുഡ്സ്ട്രീറ്റിൽ പരിശോധന, പഴകിയ കോളിഫ്ളവറും മറ്റുസധനങ്ങളും പിടിച്ചെടുത്തു
M
MathrubhumiSource Link
22 days ago