കോഴിക്കോട് : നെതർലാൻഡ്‌സിൽനിന്നുള്ള അന്നയും കല്ലായിൽനിന്നുള്ള കുട്ടികളായ മുഹമ്മദ് ഫിസാനും മുഹമ്മദ് റിഫാനുമെല്ലാം ബീച്ചിലെ മണൽത്തരികളിലെ ഓരോ ചെറിയ പ്ലാസ്റ്റിക്ക് കവറും സ്പൂണുകളും പെറുക്കിയെടുത്തു. To advertise here, അവർക്കൊപ്പം ഒരുപാടുപേർ ഒന്നിച്ചുനിന്നു, ബീച്ചിനെ വൃത്തിയാക്കാൻ. മൂൺലൈറ്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ഒന്നിച്ചുചേർന്ന് ‘പ്രോജക്ട് സുലൈമാനി’ പദ്ധതിയുടെ ഭാഗമായാണ് ബീച്ച് വൃത്തിയാക്കാനിറങ്ങിയത്. കഴിഞ്ഞദിവസം ബീച്ച് ഫുഡ് സ്ട്രീറ്റിലെ മാലിന്യത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച താഹിറിനൊപ്പം ചേരുകയായിരുന്നു ഫൗണ്ടേഷൻ. യാത്രയ്കൊപ്പം സേവനം എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ കോർപ്പറേഷൻ അധികൃതരുമായി സംസാരിച്ചു. നാലാഴ്ചകളിൽ ഓരോ ദിവസം ഇവർ ബീച്ച് വൃത്തിയാക്കാൻ ഇറങ്ങും. നേരത്തേ തന്നെ പലരും ശനിയാഴ്ചകളിൽ വൃത്തിയാക്കാനിറങ്ങാറുണ്ടെന്ന് ശുചീകരണത്തിനിറങ്ങിയ ഐകോഡ് ഐ.ടി. കമ്പനി ഡയറക്ടർ കെ.കെ. ഫസ്‌ന പറഞ്ഞു. ശേഖരിച്ച മാലിന്യം ഗ്രീൻവേംസ് സംസ്കരണത്തിനായി കൊണ്ടുപോയി. എൻലേൺ, കാഫിറ്റ്, എയ്മർ ബിസിനസ് സ്‌കൂൾ, കാഫിറ്റ് പ്രീമിയർ ലീഗ്, ടോക്കി ഫോൺ എന്നിവരെല്ലാം ഒപ്പമുണ്ടായി. ഫൗണ്ടേഷൻ സ്ഥാപകൻ ഫാഹിസ് മുതുവല്ലൂർ, പ്രസിഡന്റ് മുബഷീർ വയനാട് എന്നിവർ നേതൃത്വം നൽകി. Published: 19 Apr 2026, 03:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
