ഗുവാഹട്ടി: ജസ്പ്രീത് ബുംറയുടെ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തി ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം. കഴിഞ്ഞ ദിവസം മഴ കാരണം തടസപ്പെട്ട മുംബൈ ഇന്ത്യൻസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെയായിരുന്നു സംഭവം. ഗുവാഹട്ടിയിലെ ബർസപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം മഴയെത്തിയതോടെ 11 ഓവറുകളാക്കി ചുരുക്കുകയായിരുന്നു. To advertise here, ബുംറയും 15-കാരൻ വൈഭവും ആദ്യമായി നേർക്കുനേർ വന്ന മത്സരമായിരുന്നു ഇത്. ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ കണക്കിന് ശിക്ഷിച്ചാണ് രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവർ എറിയാൻ എത്തിയത് ബുംറയും. താരത്തിന്റെ ആദ്യ പന്തു തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. കൃത്യം വൈഭവിന്റെ സ്ലോട്ടിലായിരുന്നു പന്ത്. അവിടംകൊണ്ടും തീർന്നില്ല അതേ ഓവറിലെ നാലാം പന്തും വൈഭവ് സിക്‌സറിന് പറത്തി. ഒരു ഷോർട്ട് ബോളിൽ ബാക്ക് ഫൂട്ടിൽ വന്ന് പുൾ ഷോട്ടിലൂടെ ബാക്ക്വേർഡ് സ്‌ക്വയർ ലെഗ്ഗിലേക്കാണ് വൈഭവ് പന്ത് പറത്തിയത്. രണ്ട് സിക്‌സ് വഴങ്ങിയപ്പോഴും ബുംറയുടെ പുഞ്ചിരിക്കുന്ന മുഖം ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു. ആ ഓവറിൽ 14 റൺസാണ് ബുംറ വഴങ്ങിയത്. തന്റെ പന്തുകൾ സിക്‌സറിന് പറന്നിട്ടും യാതൊരു നിരാശയും പ്രകടിപ്പിക്കാതെ പുഞ്ചിരിയോടെയാണ് ബുംറ തന്റെ ബൗളിങ് മാർക്കിലേക്ക് മടങ്ങിയത്. വെറും 14 പന്തിൽ നിന്ന് അഞ്ചു സിക്‌സും ഒരു ഫോറുമടക്കം 39 റൺസെടുത്ത വൈഭവ് പിന്നീട് അഞ്ചാം ഓവറിലാണ് പുറത്താകുന്നത്. 77 റൺസെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും വൈഭവിന്റെയും ഇന്നിങ്‌സ് മികവിൽ 11 ഓവറിൽ രാജസ്ഥാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മുംബൈക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനേ സാധിച്ചുള്ളൂ. Content Highlights: 15-year-old Vaibhav Suryavanshi dominates Jasprit Bumrah in IPL 2026., Vaibhav hits two massive sixes in the second over of the match., Rajasthan Royals secure a victory against Mumbai Indians in a rain-curtailed 11-over game., Bumrah remains calm and appreciative of the young talent's aggressive batting. Published: 08 Apr 2026, 09:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബുംറയേയും തൂക്കി വൈഭവ്; ആദ്യ പന്ത് തന്നെ സിക്‌സർ, പിന്നാലെ മറ്റൊന്നും, പുഞ്ചിരിച്ച് ബുംറ | Video
M
MathrubhumiSource Link
about 1 month ago