ബുക്ക് ചെയ്ത് 30 മിനുട്ടിനകം ഗ്യാസ് സിലിണ്ടർ വീട്ടുവാതിൽക്കലോ? വാസ്തവമറിയാം | Fact Check

ബുക്ക് ചെയ്ത് 30 മിനുട്ടിനകം ഗ്യാസ് സിലിണ്ടർ വീട്ടുവാതിൽക്കലോ? വാസ്തവമറിയാം | Fact Check

M
MathrubhumiSource Link
ഷിബിന വാസുദേവൻ | ഫാക്ട് ചെക്ക് ഡെസ്ക്ക് Last Updated: 14 March 2026, 05:55 PM IST പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം രാജ്യത്താകെ, പ്രത്യേകിച്ച് കേരളത്തിലും പാചകവാതക (LPG) ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയും ഇത് വലിയ രീതിയിൽ ബാധിക്കുന്നുമുണ്ട്. To advertise here, വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ പല ഹോട്ടലുകളും അടച്ചു. ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഗാർഹിക സിലിണ്ടറുകൾക്കായി വലിയ ക്യൂകൾ രൂപപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതേസമയം, പ്രതിസന്ധി നേരിടാൻ പാചകവാതകത്തിന്‍റെ ആഭ്യന്തര ഉത്പാദനം 30% കൂട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിനിടെ, ബുക്ക് ചെയ്ത് 30 മിനുട്ടിനകം ഗ്യാസ് സിലിണ്ടർ വീട്ടു വാതിൽക്കലിൽ എത്തുമെന്ന അവകാശവാദത്തോടെ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് അന്വേഷണം രാജ്യവ്യാപകമായി 30 മിനുട്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ ഡെലിവറി നടത്തുമെന്ന് എണ്ണക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയ പേജുകളിലോ പ്രഖ്യാപനങ്ങളൊന്നുമില്ല. നേരത്തെ, കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും ബുക്ക് ചെയ്ത് 24 മുതൽ 48 മണിക്കൂറിനുള്ളിലാണ് സിലിണ്ടറുകൾ വീടുകളിലെത്തിച്ചിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഗ്രാമീണമേഖലയിൽ സിലിണ്ടർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽനിന്ന് 45 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. എൽപിജി പ്രതിസന്ധിയുടെ നിലവിലെ സാഹചര്യത്തിൽ വൈറൽ സന്ദേശത്തിൽ പറയുന്ന കാര്യം പ്രായോഗികമല്ല. ആയതിനാൽ ഇത് വ്യാജമാകാനാണ് സാധ്യത. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്ത് മുപ്പത് മിനുറ്റിനുള്ളിൽ പുതിയ സിലിണ്ടർ ലഭിക്കുമെന്നാണ്. വിതരണ കമ്പനി ഏതാണെന്ന് ഇതിൽ വ്യക്തമാക്കിയിട്ടില്ല. നേരത്തെ തന്നെ വിതരണ കമ്പനികൾ ഗ്യാസ് ഉപഭോക്താക്കളിൽനിന്ന് റീഫിൽ ഓർഡർ എടുക്കുന്നതിനായി വാട്സ് ആപ്പ് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ, വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെ നിലവിലെ സാഹചര്യത്തിൽ ഒരു വിതരണ കമ്പനിയും അരമണക്കൂറിനുള്ളിൽ ഡെലിവറി സൗകര്യം നൽകുന്നില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) ഉപഭോക്താക്കൾക്കായി ‘തത്കാൽ എൽപിജി സേവനം’ എന്ന പദ്ധതി 2022 ജനുവരിയിൽ അവതരിപ്പിച്ചിരുന്നു ബുക്കിങ് നടത്തുന്ന അതേ ദിവസം തന്നെ പാചകവാതക സിലിണ്ടറുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പ്രധാനമായും ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കളെ ഉദ്ദേശിച്ചായിരുന്നു പദ്ധതി. ബുക്ക് ചെയ്ത് റീഫിൽ സിലിണ്ടർ ലഭിക്കുന്നത് വരെയുള്ള കാലതാമസം ഒഴിവാക്കാനായിരുന്നിത്. എന്നാൽ, ബുക്ക് ചെയ്ത് 2 മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ അതേ ദിവസമോ സിലിണ്ടർ എത്തിക്കുമെന്ന തരത്തിലായിരുന്നു പദ്ധതി. ഇത് രാജ്യവ്യാപകമായി നടപ്പാക്കിയിട്ടില്ലെന്ന് മാത്രമല്ല, സേവനത്തിലായി അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ ഇത്തരത്തിൽ 'തത്കാൽ' സേവനം രാജ്യവ്യാപകമായില്ല. പാചകവാതകം ലഭിക്കുമോ എന്ന ജനങ്ങളുടെ ആശങ്ക മുതലെടുത്ത് പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾക്കൊപ്പം നൽയിരിക്കുന്ന ലിങ്കുകളിൽ കയറുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. വ്യാജ ലിങ്കുകൾ വഴി വ്യക്തി, ബാങ്കിങ് വിവരങ്ങൾ ചോർത്താനാകും തട്ടിപ്പുകാർ ശ്രമിക്കുന്നത്. അതത് കമ്പനികളുടെ ബുക്കിങ് നമ്പറുകളിലുടെയോ ഔദ്യോഗിക വൈബ്സൈറ്റുകളിലൂടെയോ മാത്രം ഗ്യാസ് ബുക്കിങ് നടത്തുക. വാസ്തവം ബുക്ക് ചെയ്ത് 30 മിനുട്ടിനകം ഗ്യാസ് സിലിണ്ടർ വീടുകളിലെത്തിക്കുമെന്ന  പ്രചാരണം വ്യാജമാണ്. Content Highlights: LPG shortage is currently affecting distribution networks in Kerala., Viral messages promising 30-minute gas delivery are completely false., Official gas agencies follow standard delivery times, not instant delivery., Avoid clicking suspicious links to prevent financial fraud and data theft., Always use official websites or verified booking numbers for LPG refills. Published: 14 Mar 2026, 05:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബുക്ക് ചെയ്ത് 30 മിനുട്ടിനകം ഗ്യാസ് സിലിണ്ടർ വീട്ടുവാതിൽക്ക… | Boolokam