കോഴിക്കോട്: കൊയിലാണ്ടി എക്സൈസ് സംഘം പയ്യോളി അട്ടക്കുണ്ട് പാലത്തിന് സമീപം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കൊയിലാണ്ടി തുറയൂർ കല്ലിട വയലിൽ വീട്ടിൽ പോക്കറുടെ മകൻ മുഹമ്മദ് (38) ആണ് എക്സൈസിന്റെ വലയിലായത്. തന്റെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിൽ, എട്ട് ഗ്രാം മെത്തഫിറ്റാമിനും 150 ഗ്രാം കഞ്ചാവുമാണ് എക്സൈസ് പിടിച്ചെടുത്തത്. To advertise here, കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ സമേഷ് കെയുടെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഇൻസ്പെക്ടർ സജീവൻ, പ്രിവന്റീവ് ഓഫീസർമാരായ ശിവകുമാർ, നൈജീഷ്, രാകേഷ് ബാബു, അനീഷ് കുമാർ, ഷംസുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. Content Highlights: Kozhikode Excise team arrests a man for drug trafficking with 8g of methamphetamine and 150g of ganja. Published: 19 Apr 2026, 09:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബുള്ളറ്റിൽ ലഹരിക്കടത്ത്; മെത്തഫിറ്റാമിനും കഞ്ചാവുമായി തുറയൂർ സ്വദേശി പിടിയിൽ
M
MathrubhumiSource Link
21 days ago