ബി. അജിത് രാജ് Last Updated: 02 April 2026, 10:20 AM IST ബെംഗളൂരുവിലെ ഫാക്ടറിയില്‍ കിടന്ന ബസുകള്‍ തൊടുപുഴയില്‍ പരിശോധിച്ചെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് ഇന്‍സ്‌പെക്ടര്‍ രജിസ്‌ട്രേഷന്‍ നല്‍കിയത്. പ്രതീകാത്മക ചിത്രം | Photo: AI Generated തിരുവനന്തപുരം: ബെംഗളൂരുവിൽ നിർമാണത്തിലിരിക്കേ വ്യാജരേഖ ചമച്ച് തൊടുപുഴയിൽ രജിസ്ട്രേഷൻ നേടിയ നാലു ബസുകൾ ഇപ്പോഴും നിരത്തിൽ. ബസുകൾ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വാഹനവകുപ്പ് ഇതുവരെ ഒന്നുംചെയ്തില്ല. വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് തൊടുപുഴ ഓഫീസിലെ ഇൻസ്‌പെക്ടർ പി.ജി. കിഷോറിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുൻപ് തിരിച്ചെടുത്തു. To advertise here, ബസ് ബോഡി കോഡിൽ ഇളവുനേടാൻ നടത്തിയ ക്രമക്കേടുകളിൽ സംസ്ഥാനത്ത് തെളിവുസഹിതം പിടികൂടപ്പെട്ട ആദ്യ കേസിലാണ് ഈ വീഴ്ച. 2025 ഓഗസ്റ്റ് 30-ന് തൊടുപുഴയിൽ രജിസ്റ്റർചെയ്ത നാലു ടൂറിസ്റ്റ് ബസുകളും സെപ്റ്റംബർ 24-നാണ് ബെംഗളൂരുവിലെ കണ്ണപ്പ ഓട്ടോമൊബൈൽസിൽ നിർമാണം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ബെംഗളൂരുവിലെ ഫാക്ടറിയിൽ കിടന്ന ബസുകൾ തൊടുപുഴയിൽ പരിശോധിച്ചെന്ന് റിപ്പോർട്ട് തയ്യാറാക്കിയാണ് ഇൻസ്‌പെക്ടർ കിഷോർ രജിസ്‌ട്രേഷൻ നൽകിയത്. യാത്രക്കാരുടെ സുരക്ഷ അപകടത്തിലാകുന്നവിധം ഗുരുതരവീഴ്ചയാണ് സംഭവിച്ചത്. നടപടികളിൽ ക്രമക്കേട് നടന്നെന്നു വ്യക്തമായാൽ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. അല്ലെങ്കിൽ മറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വാഹനം വീണ്ടും പരിശോധിക്കണം. എന്നാൽ, അതുണ്ടായില്ല. ഗുരുതര ക്രമക്കേടിൽ രജിസ്ട്രേഷൻ നേടിയ വാഹനങ്ങൾ ഉടൻതന്നെ തൊടുപുഴ ഓഫീസിൽനിന്ന് ഉടമസ്ഥാവകാശം മാറ്റിപ്പോയതിലും ദുരൂഹതയുണ്ട്. ക്രമക്കേട് വ്യക്തമായതിനാൽ അപേക്ഷ നിരസിക്കാനുള്ള അധികാരം ആർ.ടി.ഒ.ക്കുണ്ടെങ്കിലും അത് വിനിയോഗിച്ചില്ല. സംസ്ഥാനത്താകെ 14 ബസുകൾ ഇത്തരത്തിൽ രജിസ്റ്റർചെയ്തതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ല. Content Highlights: Four buses registered using fraudulent documents remain operational in 2026., Motor Vehicle Department failed to verify safety standards for buses built in Bengaluru., Inspector involved in the scam was reinstated despite clear evidence of corruption., Lack of mandatory re-inspection for vehicles registered under suspicious circumstances., Total of 14 buses identified in the ongoing investigation across Kerala. Published: 02 Apr 2026, 10:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബെംഗളൂരുവിൽ ബോഡി പണിയുമ്പോൾതന്നെ തൊടുപുഴയിൽ രജിസ്‌ട്രേഷൻ; 'വ്യാജ ബസുകൾ' ഇപ്പോഴും നിരത്തിൽ
M
MathrubhumiSource Link
about 1 month ago