ബെംഗളൂരു: കൊണനകുണ്ടെയിൽ മലയാളിവിദ്യാർഥികളെ ആക്രമിച്ച് കവർച്ച. വെള്ളിയാഴ്ച അർധരാത്രിയിലാണ് സംഭവം. പാവമ്മ നഗറിലെ ബി.ജി. റോഡിലെ വാടകവീട്ടിൽ താമസിക്കുന്ന മൂന്ന് വിദ്യാർഥികളാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. To advertise here, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ഇവർ മൂന്ന് മൊബൈൽ ഫോണുകൾ കവർന്നു. തുടർന്ന് പ്രതികളിലെ ഒരാളുടെ നമ്പറിലേക്ക് ഭീഷണിപ്പെടുത്തി 10,000 രൂപ ഗൂഗിൾ പേ വഴി അയപ്പിച്ചു. സ്വകാര്യ കോളേജിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന വിദ്യാർഥികളാണ് കവർച്ചയ്ക്കിരയായത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. മുൻവാതിൽ പൂട്ടിയിരുന്നെങ്കിലും പ്രതികൾ പിൻവശത്തുകൂടിയാണ് അകത്തുകടന്നതെന്നും ഇവർ തമിഴിലാണ് സംസാരിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൊണനകുണ്ടെ പോലീസ് കേസെടുത്തു. പണമയച്ച നമ്പർ കേന്ദ്രീകരിച്ചും സമീപത്തെ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. Content Highlights: Six-member gang attacked three hotel management students in Konanakunte., Assailants used lethal weapons and stole mobile phones., Extortion of 10,000 INR via Google Pay reported., Two victims sustained serious injuries and are hospitalized., Police investigation is currently underway using CCTV and digital transaction trails. Published: 20 Apr 2026, 10:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബെംഗളൂരുവിൽ മലയാളിവിദ്യാർഥികളെ ആക്രമിച്ച് കവർച്ച; മൊബൈൽഫോണുകളും പണവും കവർന്നു
M
MathrubhumiSource Link
20 days ago