ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക്‌ യാത്രാത്തിരക്ക്

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക്‌ യാത്രാത്തിരക്ക്

M
MathrubhumiSource Link
തിരഞ്ഞെടുപ്പ് To advertise here, ബെംഗളൂരു : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വൻ യാത്രാത്തിരക്ക്. വോട്ടെടുപ്പിനോട് അടുത്തദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ഈ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിലെ റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 150 കടന്നിരിക്കുകയാണ്. മലബാർ മേഖലയിലേക്കാണ് കൂടുതൽ തിരക്ക്. തെക്കൻ കേരളത്തിലേക്കുള്ളവരിൽ കൂടുതൽ പേരും ഈസ്റ്ററിനുമുൻപ് നാട്ടിലെത്തുന്ന രീതിയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. നാട്ടിൽ വോട്ടുചെയ്യാൻ താത്പര്യമുള്ളവർ ഈസ്റ്റർ ആഘോഷിച്ചതിനുശേഷം വോട്ടെടുപ്പും കഴിഞ്ഞാണ് മടങ്ങുക. ഇതേസമയം, മലബാർ മേഖലയിലേക്കുള്ള കൂടുതൽ യാത്രക്കാരും തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് നാട്ടിലേക്കുപോകുന്നത്. അതിനാൽ മേയ് ഏഴ്, എട്ട് ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളിലും ടിക്കറ്റുകൾ വേഗം തീരുന്നു. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് കിട്ടാനില്ല. അതിനാൽ പലരും ബെംഗളൂരുവിൽനിന്ന് പാസഞ്ചർ തീവണ്ടികളിൽ മൈസൂരിലെത്തിയതിന് ശേഷം അവിടെനിന്ന് ബസിൽ നാട്ടിലേക്ക് പോകാനാണ് ഒരുങ്ങുന്നത്. സ്വകാര്യ ബസുകളിൽ ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വരെയുള്ള സർവീസിന് 3,000 രൂപയ്ക്ക് മുകളിൽ ഈടാക്കുന്നുണ്ട്. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്നവർക്ക് വർക്ക് ഫ്രം ഹോം സൗകര്യമുള്ളതിനാൽ തിരഞ്ഞെടുപ്പിന് ഒപ്പം വിഷുവും നാട്ടിൽ തന്നെ ആഘോഷിക്കാൻ ഇവർ ഒരുങ്ങുന്നതും തിരക്ക് വർധിക്കുന്നതിന് കാരണമായി. Published: 03 Apr 2026, 12:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക്‌ യാത്രാത്തിരക്ക് — Mathrub… | Boolokam