ബെന്നാർഘട്ടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് കാട്ടാനകൾ; ഭീതിയോടെ ഗ്രാമവാസികൾ

ബെന്നാർഘട്ടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് കാട്ടാനകൾ; ഭീതിയോടെ ഗ്രാമവാസികൾ

M
MathrubhumiSource Link
ബെംഗളൂരു: ബെന്നാർഘട്ടയ്ക്ക് സമീപമുള്ള കുളുമേപാളയയിൽ ആനക്കൂട്ടം വിഹരിക്കുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും ഭീതി പരത്തുന്നു. രാത്രികാലത്ത് ഇവ റോഡിൽ പ്രവേശിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുന്നുമുണ്ട്. ഇത് വാഹന യാത്രികർക്ക് ഭീഷണിയാകുകയാണ്. മൂന്ന് ആനകളാണ് പ്രദേശത്ത് ഭക്ഷണം തേടിയിറങ്ങുന്നത്. കൂടാതെ, സമീപത്തെ കൃഷിയിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തുന്നുമുണ്ട്. ഒരാഴ്ചയായി, ആനകൾ എല്ലാ രാത്രിയിലും പ്രദേശത്ത് പ്രവേശിക്കുന്നുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. To advertise here, റോഡരികിലുള്ള യൂക്കാലിപ്റ്റസ് തോട്ടങ്ങളിലും കൃഷിയിടങ്ങളിലും പതിവായി കാണുന്നുണ്ട്. വിളകൾ നശിപ്പിക്കുകയും വീടുകൾക്ക് സമീപം അപകടകരമായി നീങ്ങുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഒരു കാട്ടാന റോഡിന്റെ നടുവിൽനിന്ന്് വാഹനങ്ങൾ തടയുകയും വാഹനമോടിക്കുന്നവരെ ഭയപ്പെടുത്തുകയും ചെയ്തു. ചില ദിവസങ്ങളിൽ പുലർച്ചെവരെ ആനകൾ ഗ്രാമത്തിൽ തുടരുകയാണ്. ആക്രമണസാധ്യതയുള്ളതിനാൽ ആളുകൾ അതിജാഗ്രതയോടെ മാത്രമേ പുറത്തിറങ്ങാറുള്ളൂ. ആനകൾ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Published: 31 Mar 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെന്നാർഘട്ടയ്ക്ക് സമീപം ചുറ്റിത്തിരിഞ്ഞ് കാട്ടാനകൾ; ഭീതിയോട… | Boolokam