കോഴിക്കോട്: നാട് പോളിങ് ബൂത്തിലെത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ബേപ്പൂർ തീരത്ത് കേന്ദ്രമന്ത്രി അമിത്ഷാ നടത്തിയ റോഡ്‌ഷോ എൻ.ഡി.എ. ക്യാമ്പിൽ ആവേശത്തിരമാലകൾ തീർത്തു. റോസാദളങ്ങൾ വാരിവിതറിയും നിറഞ്ഞ ചിരിയോടെ കൈവീശി കാണിച്ചും അദ്ദേഹം ആയിരങ്ങളുടെ ഹൃദയംകവർന്നു. To advertise here, മന്ത്രി പി.എ. മുഹമ്മദ് റിയാസും പി.വി. അൻവറുമായി ശക്തമായ ത്രികോണമത്സരത്തിലേർപ്പെട്ടിരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. സിറ്റി ജില്ലാ അധ്യക്ഷനുമായ അഡ്വ. കെ.പി. പ്രകാശ് ബാബുവിന്റെ തിരഞ്ഞെടുപ്പുപ്രചാരണാർഥമാണ് 32 മിനിറ്റ് ദൈർഘ്യമുള്ള റോഡ് ഷോയ്ക്ക് അമിത്ഷാ എത്തിയത്. മലബാറിൽ അദ്ദേഹത്തിന്റെ ഒരേയൊരു തിരഞ്ഞെടുപ്പുപ്രചാരണമായിരുന്നു ഇത്. ബേപ്പൂർ നിയോജകമണ്ഡലത്തിന്റെ വടക്കേയറ്റത്തുള്ള മാത്തോട്ടം വിജിത്ത് അങ്ങാടി മുതൽ ഒരു കിലോമീറ്റർ ദൂരെ സഞ്ചരിച്ച് നടുവട്ടം പാൽക്കമ്പനിവരെയായിരുന്നു റോഡ് ഷോ. മുതിർന്നനേതാക്കളായ എം.ടി. രമേശ്, കെ.പി. ശ്രീശൻ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം. സുരേഷ് എന്നിവരും അമിത് ഷായ്ക്കും സ്ഥാനാർഥിക്കും ഒപ്പം രഥത്തിലുണ്ടായിരുന്നു. പഞ്ചവാദ്യവും കാവടിയാട്ടവും ചെണ്ടമേളവുമായാണ് പ്രവർത്തകർ നേതാവിനെ വരവേറ്റത്. പാർട്ടിപ്പതാകകളും വർണബലൂണും സ്ഥാനാർഥിയുടെ ചിത്രമുള്ള പ്‌ളക്കാർഡും ഉയർത്തിവീശിയാണ് പ്രവർത്തകർ ആവേശംപ്രകടിപ്പിച്ചത്. റോഡ്‌ഷോയിൽ അമിത്ഷാ സഞ്ചരിച്ച രഥത്തിനൊപ്പം നേതാക്കളായ നമ്പിടി നാരായണൻ, കെ.പി. വേലായുധൻ, ജയാ സദാനന്ദൻ, സി. സാബുലാൽ, രാജേഷ് പുന്നാട്ടിൽ, അഡ്വ. രമ്യ മുരളി, അഡ്വ. ബിജിത്ത് ചെറോട്ട്, ഷിനു പിണ്ണാണത്ത്, കെ.സി. വത്സരാജ്, ശശിധരൻ നാരങ്ങയിൽ, ചാന്ദ്‌നി ഹരിദാസ്, ശശിധരൻ പയ്യാനക്കൽ, വിന്ധ്യ സുനിൽ, എം. വിജിത്ത് തുടങ്ങിയവരുമുണ്ടായിരുന്നു. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽനിന്ന് ഹെലികോപ്റ്ററിലേറി കൊച്ചിക്ക് പുറപ്പെടാനെത്തിയ അമിത് ഷായെ യാത്രയയക്കാൻ കുന്ദമംഗലം എൻ.ഡി.എ. സ്ഥാനാർഥി വി.കെ. സജീവനുമെത്തി. ബേപ്പൂരിൽനിന്ന് പറന്നില്ല, പകരം വെസ്റ്റ്ഹില്ലിൽനിന്ന് ബേപ്പൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബേപ്പൂരിലെത്തിയ കേന്ദ്രമന്ത്രി അമിത്ഷാ കൊച്ചിയിലേക്ക് പോയത് വെസ്റ്റ് ഹിൽ മൈതാനത്തുനിന്ന്. ബേപ്പൂരിലെ റോഡ് ഷോയ്ക്ക് ശേഷം നേരത്തേ ഔദ്യോഗികമായി നിശ്ചയിച്ച പ്രകാരം അദ്ദേഹം കൊച്ചിക്ക് മടങ്ങേണ്ടത് ബേപ്പൂർ സ്റ്റേഡിയത്തിലൊരുക്കിയ ഹെലികോപ്റ്ററിൽനിന്നായിരുന്നു. പക്ഷേ, റോഡ്‌ഷോ നടുവട്ടം 'മിൽമ'യ്ക്ക് മുമ്പിൽ ഉച്ചയ്ക്ക് 12-ഓടെ അവസാനിപ്പിച്ച് വെസ്റ്റ്ഹിൽ മൈതാനിയിൽനിന്നാണ് അദ്ദേഹം ഹെലികോപ്റ്ററിൽ കൊച്ചിക്ക് പുറപ്പെട്ടത്. മന്ത്രിയുടെ ഈ യാത്രാമാറ്റം ബേപ്പൂരിലെ തെക്കൻ തീരദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നൂറുകണക്കിനാളുകൾ ബേപ്പൂർ ബി.സി. റോഡ് മുതൽ മന്ത്രിയുടെ വരവും കാത്തിരിക്കുകയായിരുന്നു. മന്ത്രി ബി.സി. റോഡിൽനിന്ന് രണ്ടുകിലോമീറ്റർ അകലെയുള്ള മിൽമ കമ്പനി പരിസരത്ത് രഥത്തിൽനിന്നിറങ്ങി 12-ഓടെ കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. ഇതോടെ അദ്ദേഹത്തെ കാത്തിരുന്ന ജനം നിരാശരായി. ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹമാണ് ബേപ്പൂരിൽ അമിത്ഷായ്ക്ക് സുരക്ഷയൊരുക്കിയത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെയാണ് ബേപ്പൂരിൽ വിന്യസിച്ചത്. ബേപ്പൂർ ടൗൺതൊട്ട് മാത്തോട്ടംവരെ പതിനായിരക്കണക്കിന് ബി.ജെ.പി. പ്രവർത്തകരാണ് അമിത്ഷായുടെ റോഡ്ഷോ കാണാൻ റോഡിന്റെ ഇരുവശങ്ങിലും അണിനിരന്നത്. ശനിയാഴ്ച രാത്രി ഡൽഹിയിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ അമിത്ഷാ രാമനാട്ടുകരയിലെ കടവ് റാവിസ് റിസോർട്ടിലാണ് താമസിച്ചത്. ഞായറാഴ്ച 11 മണിയോടെ അദ്ദേഹം ബേപ്പൂർ വിജിത് തിയേറ്ററിനടുത്ത് സജ്ജീകരിച്ച വിജയരഥത്തിൽ കയറുകയായിരുന്നു. Content Highlights: Amit Shah conducted a high-profile 32-minute roadshow in Beypore for the 2026 election., The event supported NDA candidate Adv. KP Prakash Babu in a key triangular contest., The campaign route covered Mathottam to Naduvattom with massive public participation., Departure plans changed from Beypore Stadium to Westhill Vikram Maidan for the helicopter transit. Published: 06 Apr 2026, 07:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബേപ്പൂരിൽ ആവേശമായി അമിത് ഷായുടെ റോഡ് ഷോ; യാത്രയിൽ അവസാനം മാറ്റം, മടങ്ങിയത് വെസ്റ്റ്ഹില്ലിൽനിന്ന്
M
MathrubhumiSource Link
about 1 month ago