BoolokamBoolokam
ബേവിഞ്ച-ബോവിക്കാനം പാതയിൽ കല്ലുംകൂട്ടം കുന്നിൽ മാലിന്യംതള്ളുന്നു

ബേവിഞ്ച-ബോവിക്കാനം പാതയിൽ കല്ലുംകൂട്ടം കുന്നിൽ മാലിന്യംതള്ളുന്നു

M
MathrubhumiSource Link
ചെർക്കള : ദേശീയപാതയിൽ ബേവിഞ്ചയിൽനിന്ന് ബോവിക്കാനത്തേക്കുള്ള റോഡിൽ കല്ലുംകൂട്ടം കുന്നിൽ മാലിന്യം കുമിയുന്നു. രാത്രിയുടെ മറവിലാണ് പാതയോരത്ത് പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് മാലിന്യം തള്ളുന്നത്. ബാർബർ കടയിൽനിന്നും വിവാഹവീടുകളിൽനിന്നുമുള്ള അവശിഷ്ടങ്ങളും പേപ്പർ പ്ലേറ്റുകളും മറ്റും തള്ളിയവയിൽ ഉൾപ്പെടും. പാതയുടെ ഇരുഭാഗത്തും വീടുകൾ ഇല്ലാത്ത ഇടങ്ങളിലാണ് അര കിലോമീറ്ററോളം ദൂരത്തിൽ മാലിന്യം തള്ളിയിട്ടുള്ളത്. വീതികുറവുള്ള റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി മാലിന്യം ചിതറിക്കിടക്കുന്നു. To advertise here, മൂക്കുപൊത്താതെ ഇതുവഴി പോകാനാകില്ല. സഞ്ചയ് നഗർ വടക്കേക്കര റോഡിലും രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നുണ്ട്. മാലിന്യത്തിൽ ഭക്ഷണംതേടിയെത്തുന്ന തെരുവുനായ്കളും നാൽക്കാലികളും കാൽനടയാത്രക്കാർക്ക് ഭീതി ഉയർത്തുന്നു. ചട്ടഞ്ചാൽ ഭാഗത്തുനിന്ന് ബോവിക്കാനം, മുള്ളേരിയ, ഇരിയണ്ണി ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് ഇതുവഴി ആറ് കിലോമീറ്ററോളം കുറഞ്ഞ് കിട്ടും. ദേശീയപാതാ നിർമാണത്തിനായി ബേവിഞ്ച സ്റ്റാർ നഗർ-ചെർക്കള റോഡിൽ ഗതാഗതം നിരോധിച്ചതോടെ നിരവധി വാഹനങ്ങളാണ് ഇടുങ്ങിയതും ഇറക്കവും കൊടും വളവുകളുമുള്ള റോഡിലൂടെ കടന്നുപോകുന്നത്. മുളിയാർ-ചെങ്കള പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണിവിടെ. ഇവിടെനിന്ന്‌ അല്പം മാറി മുളിയാർ പഞ്ചായത്തിൽപ്പെടുന്ന പുലിയങ്കനത്ത് നേരത്തെ മാലിന്യം തള്ളിയിരുന്നു. ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചതോടെയാണ് മാലിന്യം തള്ളുന്നത് ഒഴിവായത്. Published: 04 May 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!