ബേ സിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൾട്ടിസ്റ്റാർ ചിത്രം 'അതിരടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബേസിൽ, ടൊവിനോ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ചിത്രത്തിലെ പ്രധാനസ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ ഭാഗമാണ്. ചിത്രം മേയ് 14-ന് ആഗോളറിലീസായെത്തും. മാസ് കോമഡി കാംപസ് ആക്ഷൻ എന്റർടെയ്‌നറായൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ. To advertise here, നേരത്തെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർഥിയായാണ് ബേസിൽ ചിത്രത്തിലഭിനയിക്കുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകനായി ടൊവിനോ തോമസ് എത്തുമ്പോൾ, വിനീത് ശ്രീനിവാസൻ ആയി തന്നെയാണ് വിനീത് ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലെ നായികയായ റിയ ഷിബുവിന്റെ കഥാപാത്രത്തിന്റെ പേര് സ്വാതി ആർ. കൃഷ്ണ എന്നാണ്. സംഗീത സംവിധായകൻ ഷാൻ റഹ്‌മാനും ചിത്രത്തിൽ വേഷമിടുന്നുണ്ടെന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു. ഗംഭീരമേക്കോവറിലാണ് താരങ്ങളെ ചിത്രത്തിൽ കാണാൻ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ അവതരിപ്പിക്കുന്നതെങ്കിൽ, മാസ് ലുക്കിലാണ് ടൊവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനമായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്നാണ് സൂചന. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭമെന്ന നിലയിലും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. 'മിന്നൽ മുരളി'ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിലും ചിത്രം പ്രേക്ഷകശ്രദ്ധയാകർഷിക്കുന്നുണ്ട്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്. കാംപസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കിയൊരുക്കുന്ന പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് 'അതിരടി' ഒരുങ്ങുന്നത്. വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫൺ എന്റർടെയ്‌നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്ന രീതിയിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നേരത്തെ റിലീസ് ചെയ്ത ക്യാരക്ടർ പോസ്റ്ററുകളും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് ഒരുക്കിയ 'മിന്നൽ മുരളി'യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് 'അതിരടി'. 'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം: സാമുവൽ ഹെന്റി, സംഗീതം: വിഷ്ണു വിജയ്, എഡിറ്റർ: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ: നിക്‌സൺ ജോർജ്, വരികൾ: സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ: നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ: ഐഡൻചാർട്ട്‌സ്, വിഎഫ്എക്‌സ്: മൈൻഡ്‌സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ: സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ, പിആർഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ. Content Highlights: Multi-starrer film featuring Tovino Thomas, Basil Joseph, and Vineeth Sreenivasan. Global theatrical release scheduled for May 14, 2026. Directed by debutant Arun Anirudhan, produced by Basil Joseph and Dr. Ananthu. Genre: Mass comedy campus action entertainer. Releasing in Malayalam, Tamil, Telugu, and Kannada languages Published: 05 Apr 2026, 08:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബേസിൽ- ടൊവിനോ- വിനീത് ചിത്രം ‘അതിരടി’ ഫസ്റ്റ്‌ലുക്ക് പുറത്ത്; മേയ് 14-ന് തിയേറ്ററിൽ
M
MathrubhumiSource Link
about 1 month ago