ബൈക്കിന്റെ അമിതശബ്ദം ചോദ്യം ചെയ്തു: അയൽവാസിയെ ക്രൂരമായി മർദിച്ച് നടൻ അലൻ റിച്ച്‌സൺ

ബൈക്കിന്റെ അമിതശബ്ദം ചോദ്യം ചെയ്തു: അയൽവാസിയെ ക്രൂരമായി മർദിച്ച് നടൻ അലൻ റിച്ച്‌സൺ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 24 March 2026, 03:23 PM IST മർദനമേറ്റ അയൽവാസിയായ റോണി ടെയ്‌ലറാണ് നടനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. നടൻ അലൻ റിച്ച്സൺ | ഫോട്ടോ: AFP പ്രശസ്ത ഹോളിവുഡ് നടൻ അലൻ റിച്ച്‌സൺ ടെന്നസിയിലെ തന്റെ അയൽവാസിയെ മർദ്ദിച്ചെന്ന് പരാതി. വീടിന് സമീപം മോട്ടോർ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. മർദനമേറ്റ അയൽവാസിയായ റോണി ടെയ്‌ലറാണ് നടനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ടിഎംസെഡിന് നൽകിയ അഭിമുഖത്തിലാണ് അലൻ റിച്ച്സണിനെതിരെ റോണി ടെയ്ലർ വെളിപ്പെടുത്തൽ നടത്തിയത്. To advertise here, റിച്ച്‌സൺ തന്റെ പച്ച നിറത്തിലുള്ള കാവസാക്കി ബൈക്ക് അമിത വേഗതയിൽ ഓടിക്കുകയും എൻജിൻ അമിതമായി ശബ്ദമുണ്ടാക്കുകയും ചെയ്തത് പരിസരവാസികൾക്ക് വലിയ ശല്യമായെന്നും റോണി ടെയ്ലർ പറഞ്ഞു. ബൈക്കിന്റെ വേഗത കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടപ്പോൾ കാണിച്ചപ്പോൾ റിച്ച്‌സൺ പ്രകോപിതനാകുകയായിരുന്നു എന്ന് ടെയ്‌ലർ അവകാശപ്പെട്ടു. തർക്കത്തിനിടെ നടൻ തന്റെ മുഖത്ത് ഇടിക്കുകയും നിലത്തു വീണ തന്നെ തുടർച്ചയായി മർദ്ദിക്കുകയും ചെയ്തതായി ടെയ്‌ലർ ആരോപിച്ചു. ഏകദേശം നാല് തവണയെങ്കിലും തനിക്ക് മർദ്ദനമേറ്റുവെന്നും ഇതിന്റെ ഫലമായി മുഖത്ത് നീരും ചതവുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പരിക്കുകൾക്ക് ആശുപത്രിയിൽ ചികിത്സ തേടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് സാക്ഷികളുണ്ടായിരുന്നുവെന്നും മർദ്ദിച്ച ഉടനെ റിച്ച്‌സൺ സംഭവസ്ഥലത്തുനിന്ന് പോയതായും ടെയ്‌ലർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിച്ച്‌സന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. Content Highlights: Hollywood actor Alan Ritchson is facing allegations of physical assault after his neighbor, Ronnie Taylor, claimed the actor punched him repeatedly during a dispute over loud and high-speed biking in their Tennessee neighborhood. Published: 24 Mar 2026, 03:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബൈക്കിന്റെ അമിതശബ്ദം ചോദ്യം ചെയ്തു: അയൽവാസിയെ ക്രൂരമായി മർദ… | Boolokam