കൊട്ടിയം : മുഖത്തല കല്ലുവെട്ടാംകുഴിയിൽനിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയ യുവാവിനെ നെടുമൺകാവിൽനിന്ന് മറ്റൊരു ബൈക്ക് മോഷ്ടിച്ചു കൊണ്ടുവരവേ കൊട്ടിയം പോലീസ് പിടികൂടി. പള്ളിമൺ വട്ടവിള രജീല മൻസിലിൽ സയ്ദലിയാണ് അറസ്റ്റിലായത്. സമാനമായ ഒട്ടേറെ മോഷണക്കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേയുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖത്തല ക്ഷേത്രത്തിനു സമീപം കല്ലുവെട്ടാംകുഴി റോഡിൽ പാർക്കുചെയ്തിരുന്ന ബൈക്കാണ് കഴിഞ്ഞ 30-ാം തീയതി ഇയാൾ മോഷ്ടിച്ചത്. ബൈക്കുടമ അജിത് കുമാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ്, സി.സി. ടി.വി. ദൃശ്യങ്ങളിൽനിന്ന് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. കൊട്ടിയം ഇൻസ്പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഇൻസമാം, ആഷ്നി, സൗരവ്, സി.പി.ഒ.മാരായ അഖിൽ, അരുൺകുമാർ, ആന്റണി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. To advertise here, Published: 04 May 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബൈക്ക് മോഷണക്കേസിലെ പ്രതി മോഷ്ടിച്ച മറ്റൊരു ബൈക്കുമായി പിടിയിൽ
M
MathrubhumiSource Link
about 4 hours ago
