മങ്കട : ബൈത്തുറഹ്‌മ നിർമ്മിക്കുന്നതിനായി ഭൂമി നൽകി സഹോദരങ്ങൾ. കേരളാംതൊടി ഹസ്സന്റെ മക്കളായ കേരളാംതൊടി മുഹമ്മദ്കുട്ടിയും ഷംസുവും ആണ് ഭൂമി നൽകിയത്. To advertise here, മങ്കട പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന സി.പി. സക്കീനയ്ക്കാണ് ഭൂമി നൽകിയത്. മങ്കട സി.എച്ച്. സെന്ററിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ ആധാരം കൈമാറി. അഡ്വ. ടി. കുഞ്ഞാലി ആധാരം കൈമാറി. കളത്തിൽ മുസ്തഫ അധ്യക്ഷനായി. വാർഡംഗം സൽമത്ത് ഷഫീഖ്, മദീന വാപ്പു, പറച്ചിക്കോട്ടിൽ സമദ്, ടി.എ. കരീം, അഡ്വ. കെ. അസ്‌കർ അലി, മുസ്തഫ തയ്യിൽ, കളത്തിൽ മുഹമ്മദലി, മൻസൂർ തട്ടായിൽ, അലി കളത്തിൽ എന്നിവർ പ്രസംഗിച്ചു. ബൈത്തുറഹ്‌മ കമ്മിറ്റി ചെയർമാനായി അബ്ബാസ് അലി പൊട്ടേങ്ങൽ, കൺവീനറായി മുസ്തഫ കളത്തിൽ, കോഡിനേറ്ററായി തട്ടായിൽ മൻസൂർ എന്നിവരെ തിരഞ്ഞെടുത്തു. Published: 19 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബൈത്തുറഹ്‌മയ്ക്ക് ഭൂമി നൽകി സഹോദരങ്ങൾ; ആധാരം കൈമാറി
M
MathrubhumiSource Link
about 2 months ago