മൈസൂരു : ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കൃപാഗ്നി ബൈബിൾ കൺവെൻഷൻ തുടങ്ങി. മണ്ഡ്യ രൂപത വികാരി ജനറാൾ മോൺ. തോമസ് തെന്നാട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ സാബു ആറുതൊട്ടിയിൽ, ജനറൽ കൺവീനർ ബാസ്റ്റിൽ ജോസഫ്, കൈക്കാരന്മാരായ എ.ആർ. ജോസഫ് ആലുക്ക, ടോമി ജോസഫ് പാറേക്കാട്ടിൽ, കെ.എൽ. ജോസഫ് കോങ്ങാട്ടുകുന്നേൽ, ജോഫസ് തോമസ് മാമ്പറമ്പിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബ്രദർ സാബു ആറു തൊട്ടിയിലാണ് കൺവെൻഷൻ നയിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മുതൽ രാത്രി ഒൻപത് വരെയും ഞായറാഴ്ച രാവിലെ 8.30-മുതൽ വൈകീട്ട് നാല് വരെയും നടക്കുന്ന കൺവെൻഷൻ കുരിശിന്റെ വഴി, ദിവ്യബലി എന്നിവയോടെ ആരംഭിക്കും. To advertise here, കൺവെൻഷനോടനുബന്ധിച്ച് വിവിധ ഭാഷകളിൽ കുമ്പസാരത്തിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Published: 21 Mar 2026, 12:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
