വാഷിങ്ടൺ: ഇറാന്റെ സാമ്പത്തികസ്രോതസായി കണക്കാക്കപ്പെടുന്ന ഖാർഗ് ദ്വീപിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ വിവിധ ബോംബാക്രമണ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ കൂടിയാണ് ട്രംപ് വീഡിയോ പങ്കുവെച്ചത്. എന്നാൽ ഇത് ഖാർഗിൽ നടത്തിയ ആക്രമണമാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. അടിക്കുറിപ്പ് നൽകാതെയാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. To advertise here, വിവിധയിടങ്ങളിൽ ബോബാക്രമണം നടത്തുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടത്. ഒന്നിലധികം ലക്ഷ്യങ്ങൾ ആക്രമിക്കപ്പെടുന്നതും ബോംബുകൾ വർഷിക്കുന്നിടത്തുനിന്ന് കറുത്തപുക ഉയരുന്നതും കാണാൻ സാധിക്കും. ഖാർഗ് ആക്രമിച്ച വിവരം ട്രംപ് തന്നെയാണ് ട്രൂത്ത് സോഷ്യലിൽ കൂടി അറിയിച്ചത്. ഖാർഗ് ദ്വീപിൽ കനത്ത ബോംബാക്രമണം നടത്തിയെന്നും മുഴുവൻ സൈനിക കേന്ദ്രങ്ങളും തകർത്തുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കൂടി അറിയിച്ചിരുന്നു. ഹോർമൂസിൽ അക്രമം തുടർന്നാൽ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഖാർഗിൽ നടത്തിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശപ്പെട്ടു. Content Highlights: Trump shares unverified bombing footage on Truth Social following claims of attacking Kharg Island., Claims of destroying military infrastructure on the island., Threats issued regarding targeting oil refineries if tensions in the Strait of Hormuz persist., Description of the strike as the most powerful in Middle Eastern history. Published: 14 Mar 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോംബ് വർഷവും പുകപടലവും; ഖാർഗിലെ ആക്രമണത്തിന് പിന്നാലെ അടിക്കുറിപ്പില്ലാത്ത വീഡിയോ പങ്കുവെച്ച് ട്രംപ്
M
MathrubhumiSource Link
about 2 months ago