Auto Desk Last Updated: 02 April 2026, 05:52 PM IST നേരത്തേ പരിശോധനയ്ക്ക് എത്തിച്ച് രജിസ്ട്രേഷന്‍ നേടിയ ബസുകളില്‍ നമ്പര്‍പ്ലേറ്റ് മാറ്റിയശേഷം വീണ്ടും വി.എല്‍.ടി.ഡി. പിടിപ്പിച്ച് മറ്റൊരു ബസ് എന്ന പേരില്‍ പരിശോധനയ്‌ക്കെത്തിച്ചതായി വിജിലന്‍സിനു വിവരം ലഭിച്ചു. പ്രതീകാത്മക ചിത്രം | AI Generated Image തിരുവനന്തപുരം: വ്യാജരേഖയിൽ രജിസ്ട്രേഷൻ നേടിയെന്നു സംശയിക്കുന്ന രണ്ട് ബസുകൾ കൊല്ലം ജോയിന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ബസ് ബോഡി കോഡിലെ ഇളവ് അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫെബ്രുവരിയിൽ രജിസ്ട്രേഷൻ നേടിയ ബസുകളാണ് വീണ്ടും പരിശോധിക്കുന്നത്. To advertise here, ഈ കാലയളവിൽ ഏഴ് ബസുകൾ കൊല്ലത്ത് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണം കൊല്ലത്ത് പരിശോധനയ്ക്ക് എത്തിയിട്ടില്ലെന്ന പരാതിയിൽ വിജിലൻസ്, വകുപ്പുതല അന്വേഷണം നടക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് കൊല്ലം കളക്ടറേറ്റിനു സമീപംവെച്ചാണ് ബസുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചത്. രേഖകളിൽ വീഴ്ചയില്ലെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ നിഗമനം. ഈ ബസുകൾ ഫെബ്രുവരിയിൽ പരിശോധനയ്ക്ക് എത്തിയിട്ടുണ്ടോ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഫാക്ടറിയിൽ നിർമാണത്തിലിരുന്ന ബസുകൾ കൊല്ലത്ത് എത്തിയതായി വ്യാജരേഖയുണ്ടാക്കി രജിസ്റ്റർ ചെയ്‌തെന്നാണ് വിജിലൻസിനു ലഭിച്ച പരാതി. ബസ് പരിശോധനാസമയത്തുണ്ടായിരുന്നു എന്നത് തെളിയിക്കാൻ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി.) ഘടിപ്പിച്ചതിന്റെ രേഖകളാണ് മോട്ടോർവാഹന വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. നേരത്തേ പരിശോധനയ്ക്ക് എത്തിച്ച് രജിസ്ട്രേഷൻ നേടിയ ബസുകളിൽ നമ്പർപ്ലേറ്റ് മാറ്റിയശേഷം വീണ്ടും വി.എൽ.ടി.ഡി. പിടിപ്പിച്ച് മറ്റൊരു ബസ് എന്ന പേരിൽ പരിശോധനയ്‌ക്കെത്തിച്ചതായി വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്. ബസിൽനിന്ന് ഉപകരണത്തിലേക്ക് വൈദ്യുതി നൽകുമ്പോൾ കൺട്രോൾ റൂമിലേക്ക് എസ്.എം.എസ്. ലഭിക്കും. ഇതുപയോഗിച്ചാണ് ഉപകരണം ബസുമായി ബന്ധിപ്പിക്കുന്നത്. Content Highlights: MVD officials in Kollam are investigating two buses suspected of using fraudulent registration documents., The probe focuses on registrations made in February 2026, just before bus body code exemptions expired., Vigilance authorities are examining claims that buses were not physically present during inspection., MVD relies on Vehicle Location Tracking Device (VLTD) data to verify the presence of buses during registration. Published: 02 Apr 2026, 05:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോഡി കോഡിലെ ഇളവിനായി നടന്നത് വ്യാജരേഖയുൾപ്പെടെ വമ്പൻ തട്ടിപ്പുകൾ; ബസുകൾ പരിശോധിച്ച് എംവിഡി
M
MathrubhumiSource Link
about 1 month ago