വിതുര : കിഴക്കിന്റെ കാൽവരി എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയുടെ 69-ാമത് തീർഥാടനത്തിന് തുടക്കമായി. ബിഷപ്പ് എമിരിറ്റസ് വിൻസെന്റ് സാമുവേൽ കൊടിയേറ്റി. തുടർന്ന് നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും അദ്ദേഹം മുഖ്യ കാർമികത്വം വഹിച്ചു. To advertise here, റീജിയൻ കോഡിനേറ്റർ ജോസ് റാഫേൽ, റെക്ടർ ഡോ.ബിനു ടി. തുടങ്ങിയവർ സഹകാർമികരായി. കുരിശിന്റെ വഴിക്ക് നെയ്യാറ്റിൻകര രൂപത യുവജന ശുശ്രൂക്ഷ ഡയറക്ടർ ഫാ.ഷാജ്കുമാർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ ഒൻപതിന് നടക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. ജോസഫ് ഷാജി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ.റൂഫസ് പയസ് ലീൻ മുഖ്യകാർമികത്വം വഹിക്കും. ഫാ.ഷൈജു ദാസ് വചനസന്ദേശം നൽകും. ആര്യനാട് ഫെറോന വൈദികർ സഹകാർമികരാകും. രണ്ടു മണിക്ക് നടക്കുന്ന കുരിശിന്റെ വഴിക്ക് അൽമായ ഡയറക്ടർ ഫാ. സി.ജോയി നേതൃത്വം നൽകും. Published: 26 Mar 2026, 01:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോണക്കാട് കുരിശുമല തീർഥാടനത്തിന് തുടക്കമായി
M
MathrubhumiSource Link
about 2 months ago