അഗളി : കാക്കാരിശ്ശി നാടകത്തിന്റെ ചുവടുപിടിച്ച് കാരറ ഗവ. യു.പി. സ്കൂൾ കുട്ടികൾ മാലിന്യനിർമാർജന ബോധവത്കരണം പ്രമേയമാക്കി പരിസ്ഥിതിനാടകം അവതരിപ്പിച്ചു. ‘ഈ വലിച്ചെറിയലിനെ ഒന്നു വലിച്ചെറിഞ്ഞാലോ’ എന്നപേരിൽ അട്ടപ്പാടിയിൽ മൂന്നിടത്തായിരുന്നു നാടകാവതരണം. To advertise here, കാരറ സ്കൂളും കോഴിക്കോട് പറമ്പിൽകടവ് സ്കൂളും ചേർന്ന് നടത്തിയ ‘ഒത്തിമെ’ ക്യാമ്പിൽ എം.എ.എം.യു.പി. സ്കൂൾ കുട്ടികളും അധ്യാപകനായ രതീഷും ചേർന്നാണ് നാടകം പഠിപ്പിച്ചത്. നാടുകാണാൻ ഇറങ്ങിയ മാതേവനും ചിരുതേയിയും നാടുകാണുന്നതും മാലിന്യംകൊണ്ട് പൊറുതിമുട്ടി വിഷമത്തിലാകുന്നതുമാണ് നാടകത്തിന്റെ പശ്ചാത്തലം. സ്കൂളിലെ നാലുമുതൽ ഏഴാം ക്ലാസ് വരെയുള്ള 22 കുട്ടികൾ നാടകത്തിൽപങ്കെടുത്തു. Published: 21 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
