ബോ ളിവുഡിന്റേയും മനം കവർന്ന് നടി മംമ്ത മോഹൻദാസും പാർവതി തിരുവോത്തും. മുംബൈയിൽ നടന്ന ഇൻക അവാർഡ് നൈറ്റിലാണ് ഇരുവരും സ്‌റ്റൈലിഷായെത്തിയത്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിന്നുള്ള താരങ്ങളും അവാർഡ് നൈറ്റിനെത്തിയിരു്‌നു. To advertise here, സ്ലീവ്‌ലെസ് ഗൗണായിരുന്നു പാർവതിയുടെ ഔട്ട്ഫിറ്റ്. ഇതിൽ അങ്ങിങ്ങായി ഫ്‌ളോറൽ ഡിസൈനുകൾ ചെയ്തിരുന്നു. ലൈം ഗ്രീൻ നിറത്തിലുള്ള പലാസോ പാന്റും ക്രോപ്പ് ടോപ്പും ഓവർകോട്ടുമായിരുന്നു മംമ്തയുടെ ഔട്ട്ഫിറ്റ്. ഇതിൽ നിറയെ കഫുപ്പ് നിറത്തിലുള്ള സ്വീക്വിൻ വർക്കുകൾ ചെയ്തിരുന്നു. മുംബൈയിലെ നിത അംബാനി കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിന്റെ അവതാരകരായെത്തിയത് കരൺ ജോഹറും റാണ ദഗ്ഗുബട്ടിയുമായിരുന്നു. കമൽഹാസൻ, എ.ആർ. റഹ്‌മാൻ, ശരത് കുമാർ, രേഖ, ജാവേദ് അക്തർ, നാഗചൈതന്യ, ദുൽഖർ സൽമാൻ, നിവിൻ പോളി, ശ്രുതി ഹാസൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു. Content Highlights: Parvathy and Mamta Mohandas represented Malayalam cinema at Mumbai award ceremony., Detailed breakdown of their fashion choices including floral gowns and sequin-worked co-ord sets. Published: 18 Apr 2026, 03:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ബോളിവുഡിന്റേയും മനം കവർന്നു; മുംബൈയിലെ അവാർഡ് നൈറ്റിൽ തിളങ്ങി പാർവതിയും മംമ്തയും
M
MathrubhumiSource Link
22 days ago