കല്ലാച്ചി : കല്ലാച്ചി പൈപ്പ് റോഡിൽ പ്രവർത്തിക്കുന്ന നാദാപുരം പഞ്ചായത്തിന്റെ ‘ടെയ്‌ക്ക് എ ബ്രേക്ക്’ അടഞ്ഞുകിടന്നിട്ട് ദിവസങ്ങൾ. രണ്ടുമാസംമുൻപ് ഉദ്ഘാടനംചെയ്ത ടെയ്‌ക്ക് എ ബ്രേക്ക് കെട്ടിടത്തിലെ ശൗചാലയമാണ് അടഞ്ഞുകിടക്കുന്നത്. ‘ടെയ്‌ക്ക് എ ബ്രേക്ക്’ കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടൽ നടത്തിപ്പുകാരുടെ കൈവശമാണ് ശൗചാലയത്തിന്റെ താക്കോലുള്ളത്. എന്നാൽ, വഴിയാത്രക്കാർ ആരു പോയാലും ഹോട്ടൽ നടത്തിപ്പുകാർ താക്കോൽ തരാറില്ലെന്നാണ് സമീപത്തെ ടാക്സിസ്റ്റാൻഡിലെ ഡ്രൈവർമാർ പറയുന്നത്. To advertise here, സർക്കാരിന്റെ നവകേരളം കർമപദ്ധതിയിലുൾപ്പെടുത്തി പൊതു ഇടങ്ങളിൽ ഉന്നതനിലവാരമുള്ള ശൗചാലയങ്ങൾ ഒരുക്കാനായാണ് ‘ടെയ്‌ക്ക് എ ബ്രേക്ക്’ പദ്ധതി ആരംഭിച്ചത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ബസ് സ്റ്റേഷനുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ തുടങ്ങി ജനങ്ങൾ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ നിലവിലുള്ള ശൗചാലയങ്ങൾ സജ്ജമാക്കുകയും ഉന്നതനിലവാരമുള്ള ശൗചാലയസമുച്ചയങ്ങളും വിശ്രമകേന്ദ്രങ്ങളും നിർമിക്കുകയും ചെയ്യുന്നതാണ് ‘ടെയ്‌ക്ക് എ ബ്രേക്ക്’ പദ്ധതി. എന്നാൽ, കല്ലാച്ചിയിൽ ആധുനികരീതിയിൽ കെട്ടിടം നിർമിച്ചെങ്കിലും ശൗചാലയം തുറന്നുകൊടുക്കാറില്ലെന്നും സമീപത്തെ തുണിക്കടയിലുള്ള ജോലിക്കാരായ സ്ത്രീകൾ പറഞ്ഞു. തങ്ങൾ സമീപത്തെ ഹോട്ടലുകളിലും വീടുകളിലുമാണ് പോകാറെന്ന് അവർ പറഞ്ഞു. സമീപത്തെ ഓട്ടോ, ടാക്സി ഡ്രൈവർമാരും സമീപത്തെ സിമന്റ് കടയിലും മറ്റുമാണ് പോകാറെന്ന് അവർ പറഞ്ഞു. നിലവിൽ ഹോട്ടലിൽ ഭക്ഷണംകഴിക്കുന്നവർക്ക് മാത്രമാണ് ശൗചാലയത്തിന്റെ താക്കോൽ കൊടുക്കാറെന്ന് ഡ്രൈവർമാർ പറഞ്ഞു. എന്നാൽ, ഹോട്ടൽ ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നില്ല. ശൗചാലയം തുറന്നുപ്രവർത്തിക്കുന്നുണ്ട്. തുറക്കുന്നില്ലെങ്കിൽ അത് എന്താണെന്ന് അന്വേഷിക്കുമെന്ന് നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി പറഞ്ഞു. Published: 15 Mar 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
